ആമ്പല്ലൂര്‍: ദേശീയപാത ആമ്പല്ലൂര്‍ ജങ്ഷനില്‍ കെ.എസ്.ആര്‍.ടി.സി ബസിന് പിറകില്‍ കാറിടിച്ച് യാത്രികരായ ഏഴ് കുട്ടികള്‍ക്കും യുവതിക്കും പരിക്കേറ്റു. കോട്ടക്കല്‍ ചട്ടിപറമ്പ് സ്വദേശി സഹിറ (23) മക്കളായ സനഹ (ഏഴ്), സാദില്‍ (അഞ്ച്), സഹിറയുടെ ബന്ധുക്കളായ സരിയ (13), ഷിബിന്‍ (14), റിസ്വാന്‍ (അഞ്ച്), റിന്‍സ (ഒമ്പത്), ദില്‍ന (നാല്) എന്നീ കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് 4.30നാണ് സംഭവം. തൃശൂരില്‍നിന്ന് ചേര്‍ത്തലയിലേക്ക് പോയിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസിന് പിറകില്‍ കാര്‍ ഇടിക്കുകയായിരുന്നു. സിഗ്‌നല്‍ കണ്ട ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്ന് പിറകില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിനുള്ളില്‍ തെറിച്ച് വീണാണ് കുട്ടികള്‍ക്ക് പരിക്കേറ്റത്. അപകടത്തില്‍ കാറിെൻറ മുന്‍ഭാഗം പൂർണമായും തകര്‍ന്നു. യാത്രക്കാരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷപ്രവര്‍ത്തനം നടത്തിയത്. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.