മണലൂർ, ഏനാമാവ് കടവുകളുടെ കുറുകെ തൂക്കുപാലം നിർമാണം പുരോഗമിക്കുന്നു

കാഞ്ഞാണി: മണലൂർ, ഏനാമാവ് കടവുകളുടെ കുറുകെ കനോലി പുഴയിൽ 1.98 കോടി ചെലവിട്ട് നിർമിക്കുന്ന തൂക്കുപാലത്തി​െൻറ നിർമാണം പുരോഗമിക്കുന്നു. പണി നേരിട്ട് കാണാൻ സി.എൻ. ജയദേവൻ എം.പിയും എത്തി. മണലൂർ -വെങ്കിടങ്ങ് പഞ്ചായത്തുകളെ ബന്ധിപ്പിച്ചുള്ള പാലം അടുത്ത മാർച്ചിൽ പൂർത്തീകരിക്കാൻ എം.പി നിർദേശം നൽകി. നിലവിൽ വഞ്ചിയിലാണ് പുഴ കടക്കുന്നത്. വിദ്യാർഥികളടക്കമുള്ളവർ വഞ്ചിയെയാണ് ആശ്രയിക്കുന്നത്. കാറ്റോ മഴയോ ഒഴുക്കോ വന്നാൽ വഞ്ചിയിലൂടെയുള്ള യാത്ര അപകടം നിറഞ്ഞതാകും. നാട്ടുകാരുടെ മുറവിളിയെ തുടർന്നാണ് സി.എൻ. ജയദേവൻ ഇടപ്പെട്ട് പാലം നിർമാണത്തിന് തുക അനുവദിച്ചത്. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ഉേദ്യാഗസ്ഥരും എം.പിക്കൊപ്പമുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.