ദേശീയപാതയിൽ കണ്ടെയ്നർ ലോറിക്ക് പിറകിൽ ബസിടിച്ചു

ആമ്പല്ലൂര്‍: ദേശീയപാത ആമ്പല്ലൂരില്‍ കണ്ടെയ്നർ ലോറിക്ക് പിറകിൽ കെ.എസ്.ആര്‍.ടി.സി ബസിടിച്ചു. ആര്‍ക്കും പരിക്കില്ല. അപകടത്തെതുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. പേരാമ്പ്രയില്‍നിന്ന് ടയര്‍ കയറ്റി മധുരക്ക് പോയിരുന്ന ലോറിയുടെ പിറകില്‍ അമിത വേഗതയില്‍ എത്തിയ ബസ് ഇടിക്കുകയായിരുന്നു. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. അപകട ശേഷം കെ.എസ്.ആര്‍.ടി.സി ബസ് മുന്നോട്ടെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ലോറി ജീവനക്കാര്‍ ബസ് തടഞ്ഞത് വാക്കേറ്റത്തിനിടയാക്കി. ഇരു വാഹനങ്ങളും നടുറോഡില്‍ കിടന്നതോടെ വാഹനഗതാഗതം തടസ്സപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.