തൃശൂർ: കാർഷിക സർവകലാശാല വൈസ് ചാൻസലറെ തിരഞ്ഞെടുക്കാനുള്ള മൂന്നംഗ സമിതിയിലെ സർവകലാശാല ജനറൽ കൗൺസിലിെൻറ പ്രതിനിധിയായി സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. രവി രാമനെ നാമനിർദേശം ചെയ്തു. മന്ത്രി വി.എസ്. സുനിൽകുമാറിെൻറ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക ജനറൽ കൗൺസിൽ യോഗമാണ് തീരുമാനമെടുത്തത്. നിലവിലെ വൈസ് ചാൻസലറുടെ കാലാവധി 31ന് അവസാനിക്കും. കാർഷിക സർവകലാശാലയുടെ പുതിയ അക്കാദമിക്ക്, റിസർച് ബ്ലോക്കിന് 'സി. അച്യുത മേനോൻ സ്മാരക പഠന, ഗവേഷണ ബ്ലോക്ക്' എന്ന് നാമകരണം ചെയ്യാൻ തീരുമാനിച്ചതായി വൈസ് ചാൻസലർ ഡോ. പി. രാജേന്ദ്രൻ പറഞ്ഞു. കാർഷികോൽപാദന കമീഷണർ ടിക്കാറാം മീണ, രജിസ്ട്രാർ ഡോ. എസ്. ലീനാകുമാരി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.