കരുണ സമൂഹ വിവാഹം 22ന്

തൃശൂര്‍: കരുണ ഫൗണ്ടേഷ​െൻറ ആഭിമുഖ്യത്തില്‍ ഭിന്നശേഷിയുള്ളവരുടെ സമൂഹ വിവാഹം ഒക്ടോബർ 22ന് ഗുരുവായൂര്‍ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭിന്നശേഷിക്കാരായ 32 ജോഡി യുവതീ യുവാക്കളുടെ വിവാഹം നടക്കും. ഇവരില്‍ നിർദനരായ 11 ജോഡികളുടെ വിവാഹങ്ങളാണ് കരുണ സൗജന്യമായി നടത്തുന്നത്. വിവാഹ നിശ്ചയം മുതല്‍ വധൂവരന്‍മാരുടെ എല്ലാ ചെലവുകളും കരുണ ഫൗണ്ടേഷന്‍ വഹിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 22ന് രാവിലെ 10നും 10.30നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് വിവാഹങ്ങള്‍ നടക്കുക. വാര്‍ത്തസമ്മേളനത്തില്‍ കരുണ ഭാരവാഹികളായ അഡ്വ. രവി ചങ്കത്ത്, വേണു പ്രാരത്ത്, എന്‍. ബാബു, ഫാരിദ ഹംസ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.