തൃശൂർ: രാജ്യത്ത് പ്രതിവർഷം 84 ലക്ഷം പേർ മരിക്കുന്നുണ്ട്. അതിൽ 25,000 മുതൽ -30,000 പേർ മാത്രമാണ് നേത്രദാനം നടത്തുന്നതെന്ന് ഇൻറര്‍നാഷനല്‍ ഏജന്‍സി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ബ്ലൈൻറ്നസിെൻറ റിപ്പോർട്ട്. കൃഷ്ണമണിയുടെ സുതാര്യത നഷ്ടപ്പെടുന്നതോടെ കാഴ്ചവൈകല്യം ബാധിക്കുന്നവർ ഏറുകയാണ്. കൃഷ്ണമണി മാറ്റിവെക്കുക മാത്രമാണ് ഇത്തരക്കാരുടെ കാഴ്ച പൂർവസ്ഥിതിയിലാക്കാനുള്ള പ്രതിവിധി. നാലു മുതൽ ആറു മണിക്കൂറിനുള്ളിൽ മരിച്ചയാളുടെ കൃഷ്ണമണി എടുത്ത് മറ്റൊരാൾക്ക് ഉപയോഗിക്കാം. ഇങ്ങനെ എടുക്കുന്ന കൃഷ്ണമണികൾ ഒരുമാസം വരെ ആരോഗ്യത്തോടെ സൂക്ഷിക്കാനുള്ള സംവിധാനം ഇന്നുണ്ട്. ബോധവത്കരണത്തിെൻറ ഭാഗമായി രാജ്യത്ത് പ്രത്യേകിച്ച് കേരളത്തിൽ നേത്രദാനം വർധിച്ചിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ 2500 പേർ കേരളത്തിൽ നേത്രദാനം നടത്തിയിട്ടുണ്ട്. കൂടുതൽ ആളുകളിലേക്ക് ഇക്കാര്യം എത്തിക്കുന്നതിനും കാഴ്ചയുടെ ലോകത്തേക്ക് നിരവധി പേരെ കൈ പിടിച്ചു നടത്തുന്നതിനും ആവശ്യമായ ബോധവത്കരണം നടത്തേണ്ടതുണ്ട്. ഇന്ത്യയില്‍ ഒന്നരക്കോടിയോളം പേര്‍ അന്ധരാണെന്നാണ് പഠനറിപ്പോർട്ട്. ഇതിൽ കൃഷ്ണമണി മാറ്റിവെച്ചാല്‍ 20 ലക്ഷത്തോളം പേർക്ക് കാഴ്ച ലഭിക്കും. 70 ശതമാനം അന്ധതയും മരുന്നും ശസ്ത്രക്രിയയും മുഖേന മാറ്റാനാവും. കൃഷ്ണമണിയുടെ സുതാര്യത നഷ്ടപ്പെട്ടതിനാൽ ലോകത്തെ 21.7 കോടി ജനവും കാഴ്ച്ചവൈകല്യമുള്ളവരാണ്. ലോകത്തെ 730 കോടി ജനങ്ങളില്‍ 3.9 കോടി പേര്‍ അന്ധരും 21.7 കോടി പേര്‍ കാഴ്ചവൈകല്യമുള്ളവരുമാണെന്ന് റിപ്പോര്‍ട്ട്. 'കോൾ ടു ആക്ഷൻ' എന്ന മുദ്രാവാക്യമാണ് ഈ വർഷത്തെ കാഴ്ചദിന മുദ്രാവാക്യം. അന്ധത നടത്തം അടക്കം വിവിധ പരിപാടികൾ ജില്ലയിൽ സംഘടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.