പിന്നാക്ക സമുദായ സംവരണം ഉറപ്പ് വരുത്തണം -എം.എസ്.എസ് ചാവക്കാട്: പൊതുമേഖലയിലും സർക്കാർ ഉടമസ്ഥതയിലുമുള്ള സ്ഥാപനങ്ങളിൽ പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണം അട്ടിമറിക്കുന്നത് ഒഴിവാക്കാൻ സ്റ്റാറ്റ്യൂട്ടറി പദവിയോടെ പിന്നാക്ക സമുദായ കമീഷനെ നിയമിക്കണമെന്ന് മുസ്ലിം സർവിസ് സൊസൈറ്റി (എം.എസ്.എസ്) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ പത്ത് വർഷക്കാലയളവിൽ കേരള പി.എസ്.സി നടത്തിയ നിയമനങ്ങൾ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കാനും പൊതുമേഖലയിലെ സംവരണം ഉറപ്പുവരുത്താനും പുതിയ കമീഷനെ നിയമിക്കേണ്ടത് അനിവാര്യമാണ്. കേരളത്തിൽ നടത്തിയ സാമൂഹിക- സാമ്പത്തിക റിപ്പോർട്ട് ഉടൻ പ്രസിദ്ധീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ടി.എസ്. നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു. ടി.കെ. അബ്ദുൽ കരീം, യു.എം. അബ്ദുല്ലക്കുട്ടി, പി.വി. അഹമ്മദ് കുട്ടി, പി.എ. സീതി, ഗുലാം മുഹമ്മദ്, അംജാദ് ഷംസുദ്ദീൻ, എം. ജലാലുദ്ദീൻ, മുഹമ്മദ് അഷറഫ്, ബാവക്കുട്ടി, പി.എം. മുഹമ്മദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.