കുന്നംകുളം: ഉപജില്ല കായികമേളയിൽ പന്നിത്തടം കോൺകോഡ് ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും വേലൂർ ആർ.എസ്.ആർ.വി.എം സ്കൂൾ മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.വി. സുമതി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ പി.എം. സുരേഷ് അധ്യക്ഷത വഹിച്ചു. ബിജു ജോൺ, കെ.എ. അസീസ്, എ.ഇ.ഒ പി. സച്ചിതാനന്ദൻ എന്നിവർ സംസാരിച്ചു. ബസ് യാത്രക്കിടെ വിദ്യാർഥിനിയെ ശല്യം ചെയ്ത യുവാവ് പിടിയിൽ പെരുമ്പിലാവ്: ബസ് യാത്രക്കിടെ വിദ്യാർഥിനിയെ ശല്യം ചെയ്ത യുവാവ് പിടിയിൽ. പട്ടാമ്പി നാരായണാലയത്തിൽ ജയനെയാണ് (37) ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട്ടുനിന്ന് ഗുരുവായൂരിലേക്ക് വരുന്ന 'നിഷ' ബസിൽ ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. ബസ് കൂറ്റനാട് എത്തിയപ്പോൾ വിദ്യാർഥിനിയെ ശല്യം ചെയ്ത യുവാവ് ഇറങ്ങാൻ ശ്രമിച്ചതോടെ സഹയാത്രക്കാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.