മോദി ഭരണം രാജ്യത്തെ നാശത്തിലേക്ക് നയിക്കുന്നു -കെ. മുരളീധരൻ എം.എൽ.എ വടക്കാഞ്ചേരി: മോദിയുടെ ഭരണം രാജ്യത്തെ നാശത്തിലേക്ക് നയിക്കുമെന്ന് കെ. മുരളീധരൻ എം.എൽ.എ. വടക്കാഞ്ചേരി മണ്ഡലത്തിലെ കുമ്പളങ്ങാട് മേഖലയിലെ ഇന്ദിരാഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രോഹിങ്ക്യൻ അഭയാർഥികളെ പുറത്താക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം അപലപനീയമാണ്. കോൺഗ്രസിനെ പരാജയപ്പെടുത്താനുള്ള സി.പി.എം ശ്രമം മതനിരപേക്ഷതക്ക് ഭീഷണിയാണ്. ഇന്ത്യയെ ആധുനിക രാഷ്ട്രമാക്കി മാറ്റിയതിൽ ഇന്ദിരാഗാന്ധിക്കുള്ള പങ്ക് പകരം വെക്കാനില്ലാത്തതാണെന്നും മുരളീധരൻ പറഞ്ഞു. കുമ്പളങ്ങാട് ബൂത്ത് പ്രസിഡൻറ് പ്രിൻസ് ജോർജ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി സെക്രട്ടറി എൻ.കെ. സുധീർ, ഡി.സി.സി സെക്രട്ടറിമാരായ എൻ.ആർ. സതീശൻ, ഷാഹിദ റഹ്മാൻ, സി.സി. ശ്രീകുമാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ജിജോ കുര്യൻ, മണ്ഡലം പ്രസിഡൻറ് പി.വി. നാരായണസ്വാമി, സി.എ. ശങ്കരൻ കുട്ടി, എ.എസ്. ഹംസ, ടി.എസ്. മായാദാസ്, സജീവൻ കുരിയച്ചിറ, ബാബുരാജ് കണ്ടേരി, ജയൻ ചേപ്പലക്കോട്, ജയൻ മംഗലം, നാസർ മങ്കര, വൈശാഖ് നാരായണസ്വാമി, ഷാജു തൈക്കാടൻ സി.കെ. ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.