തൃശൂർ: കോൺഗ്രസ് നേതാക്കൾ പ്രതികളായ റെയില്‍വേ ജോലി തട്ടിപ്പ് കേസിൽ മുഖ്യ പ്രതിയെ ഹാജരാക്കുന്നതിൽ വീഴ്ച വരുത്തിയ മാരാരിക്കുളം എസ്.ഐക്ക് ലോകായുക്തയുടെ അറസ്റ്റ് വാറൻറ്. മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ എം.പി. വിന്‍സെൻറും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി ചെയര്‍മാനും മുന്‍ എം.പിയുമായ എം. പീതാംബരക്കുറുപ്പും പ്രതികളായ കേസിൽ മുഖ്യ പ്രതി ജെയ്മൽകുമാർ വിചാരണക്ക് ഹാജരായിരുന്നില്ല. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ഇയാൾക്കെതിരെ ലോകായുക്ത വാറൻറ് പുറപ്പെടുവിച്ചിരുന്നു. മാരാരിക്കുളം എസ്.ഐക്കായിരുന്നു നിർദേശം. എന്നാൽ ഉത്തരവ് നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥൻ വീഴ്ച വരുത്തുകയും കോടതിയിൽ ഹാജാരാവാതിരിക്കുകയും ചെയ്തതിലാണ് ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസും കെ.പി. ബാലചന്ദ്രനും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്. എസ്.െഎയെ അറസ്റ്റ് ചെയ്യാൻ ആലപ്പുഴ എസ്.പിക്കാണ് നിർദേശം നൽകിയത്. തൃശൂർ നെല്ലിക്കുന്ന് സ്വദേശി ഷാജുവിെൻറ പക്കൽനിന്ന് മകന്‍ സനീഷ് ഷാജന് റെയില്‍വേയില്‍ ജോലി ഏര്‍പ്പാടാക്കാമെന്നു പറഞ്ഞ് പറഞ്ഞ് 22,25,000 രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. തൃശൂര്‍ ഈസ്റ്റ് പൊലീസ് ചാര്‍ജ് ചെയ്ത കേസില്‍ രണ്ടാം പ്രതിയായ എം.പി. വിന്‍സെൻറിനെ ഇക്കഴിഞ്ഞ മേയ് 12ന് തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. കേസ് നവംബർ 21ന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.