കൊടുങ്ങല്ലൂർ: മുഹമ്മദ് സിയാദ് വധേക്കസിൽ ആശുപത്രിയിൽ നിന്ന് മുങ്ങിയ രണ്ടാം പ്രതി ഷാനു കോടതിയിൽ കീഴടങ്ങി . കൊടുങ്ങല്ലൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്േട്രറ്റ് കോടതിയിൽ കീഴടങ്ങിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഇതിനിടെ പ്രതികൾ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ തെളിവെടുപ്പിനിടെ പൊലീസ് കണ്ടെടുത്തു. ഒന്നാം പ്രതി എസ്.എൻ പുരം അഞ്ചാംപരുത്തി എ.കെ.ജി നഗർ പുറത്തിരി വൈശാഖ്(ഭട്ടു), നാലാം പ്രതി പുതുമനപറമ്പ് ഇലഞ്ഞിക്കൽ വിനോദ് എന്നിവരെ കസ്റ്റഡിയിൽ വാങ്ങിയാണ് തെളിവെടുപ്പ്. എസ്.എൻ പുരം മുള്ളൻബസാറിൽ നിന്നാണ് ഇരുമ്പ് പൈപ്പും വാളും ചേർന്ന ആയുധം കണ്ടുകിട്ടിയത്. ഇൗ ആയുധമാണ് മുഹമ്മദ് സിയാദിനെ കുത്താൻ ഉപയോഗിച്ചെതന്ന് കൊടുങ്ങല്ലൂർ സി.െഎ പി.സി. ബിജുകുമാർ പറഞ്ഞു. ചൊവ്വാഴ്ചയും പ്രതികൾ കസ്റ്റഡിയിലുണ്ടാകും. കേസിൽ രണ്ടാം പ്രതിയായ ഷാനുവിനെ കഴിഞ്ഞ ശനിയാഴ്ചയാണ് പറവൂരിൽ മാഞ്ഞാലിപ്പുഴയിൽ പാലത്തിെൻറ തൂണിൽ പിടിച്ച് കിടന്ന നിലയിൽ കണ്ടെത്തിയത്. ഫയർഫോഴ്സ് രക്ഷപ്പെടുത്തിയ ഷാനു പറവൂർ ഗവ. ആശുപത്രിയിൽ വെച്ച് പൊലീസെത്തും മുമ്പ് മുങ്ങി. തിങ്കളാഴ്ച നേരത്തെ തന്നെ ഇയാൾ കോടതിയിൽ കീഴടങ്ങാൻ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.