സഹപാഠിയുടെ വീട്​ നിർമാണത്തിന്​ വിദ്യാർഥികളുടെ കൈത്താങ്ങ്​

പാവറട്ടി: സഹപാഠിയുടെ വീട് നിർമാണത്തിന് കൈകോർത്ത് പറപ്പൂർ സ​െൻറ് ജോൺസ് ഹൈസ്കൂൾ വിദ്യാർഥികൾ. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിക്ക് വീട് നിർമിക്കാൻ തുക സമാഹരിക്കാനാണ് ഇവർ ഒന്നിച്ചത്. മൂന്നുലക്ഷം രൂപയാണ് ഇവർ സമാഹരിച്ച് നൽകിയത്. ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാനത്ത് നടപ്പാക്കുന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാം ഭവനപദ്ധതിയുടെ ഭാഗമായാണ് വീട് നിർമാണം. വിദ്യാർഥികൾ സ്വരൂപിച്ച പണം സ്കൗട്ട്സി​െൻറ ജില്ല അധികൃതർക്ക് കൈമാറി. പ്രധാനാധ്യാപകൻ കെ.ജെ. ജെയ്സൻ, മാനേജർ ഫാ. പോളി നീലങ്കാവിൽ, വെസ്റ്റ് എ.ഇ.ഒ അജിതകുമാരി, വാർഡ് അംഗം തോമസ് ചിറമ്മൽ, സ്കൗട്ട്സ് സ്റ്റേറ്റ് കമീഷണർ പ്രഫ. ഇ.യു. രാജൻ, ജില്ല സെക്രട്ടറി ശരത്ത്കാന്ത്, ഭവന പദ്ധതി ജനറൽ കൺവീനർ സി.ടി. ജയിംസ്, പി.ടി.എ പ്രസിഡൻറ് കെ.പി. അസീസി, ഷീന വിൻസ​െൻറ്, മേരി സൂസി, ഷെൻ സിജോ, പ്രഭ ദേവൻ, ബോബി ജേക്കബ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.