തൃശൂർ: ജില്ലയില്‍ 37.50 ലക്ഷം രൂപയുടെ കള്ളനോട്ട് കണ്ടെത്തിയ സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. തൃശൂര്‍, ചാവക്കാട്, ചെറുതുരുത്തി എന്നിവിടങ്ങളില്‍ നിന്നാണ് കള്ളനോട്ടും അടിക്കാനുള്ള മെഷിനും മഷിയും പൊലീസ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്. കേസ് അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുന്നതിന് മുന്നോടിയായാണ് തൃശൂര്‍ ഈസ്റ്റ്, ചാവക്കാട് പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ക്രൈംബ്രാഞ്ച് സംഘം എത്തി പ്രാഥമികാന്വേഷണം തുടങ്ങിയത്. കമീഷണറുടെ അനുമതി കൂടിയായാൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിലേക്ക് കടക്കും. ക്രൈംബ്രാഞ്ചിലെ സാമ്പത്തിക കുറ്റങ്ങള്‍ അന്വേഷിക്കാനുള്ള സംഘമാണ് അന്വേഷിക്കുക. സംഭവെത്തക്കുറിച്ച് ഐ.ബിയും അന്വേഷണം തുടങ്ങി. ഐ.ബിയിലെ രണ്ട് ഉദ്യോഗസ്ഥരാണ് കള്ളനോട്ട് കേസിലെ അന്വേഷണത്തിന് തൃശൂരില്‍ എത്തിയത്. ഇവരുടെ പരിശോധനക്ക്ശേഷം പൊലീസ് കള്ളനോട്ടുകൾ കോടതിയില്‍ സമര്‍പ്പിച്ചു. ഹോട്ടലിൽ നിന്നും ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളിലുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. തൃശൂരില്‍ ഹോട്ടലില്‍ ഉപേക്ഷിക്കപ്പെട്ട ബാഗിൽ നിന്നും 16 ലക്ഷവും ചാവക്കാട്, വടക്കാഞ്ചേരിക്ക് സമീപം ആറ്റൂർ എന്നിവിടങ്ങളിൽ നിന്നും പിടിച്ചെടുത്തതിൽ 21.5 ലക്ഷവുമാണ് കള്ളനോട്ട്. നഗരത്തിലെ ഹോട്ടലിൽ കള്ളനോട്ട് ഉപേക്ഷിക്കപ്പെട്ട സംഭവത്തിൽ നോട്ടിരട്ടിപ്പ് തട്ടിപ്പിലും പങ്കുണ്ടെന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. ബാഗിൽ നിന്നും ലഭിച്ച പ്രത്യേക തരം ലായനി ഇതിനായി ഉപയോഗിക്കുന്നതാണ്. ലായനിയിൽ മുക്കിയാൽ യഥാർഥ നോട്ടായി മാറുമെന്ന് വിശ്വിസിപ്പിച്ചാണ് ഈ തട്ടിപ്പ്. വിദേശികളെ ഉപയോഗിക്കുന്നത് വിശ്വാസ്യതക്ക് വേണ്ടിയാണത്രെ. ഹോട്ടലിൽ ബാഗുപേക്ഷിച്ച സംഘത്തിൽ രണ്ട് നൈജീരിയൻ സ്വദേശികളുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.