തൃശൂർ: വരവൂർ തളിക്ക് സമീപം മുമ്പുള്ളിൽഞാൽ വീട്ടിൽ അബ്ദുൽ ഖാദറിെൻറ മകൻ മുഹമ്മദ് അസ്ലമിനെ(12) ഡിഫ്തീരിയ (തൊണ്ടമുള്ള്) ലക്ഷണങ്ങളോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മാതാപിതാക്കൾക്കൊപ്പം ബംഗളൂരുവിൽ പോകും വഴി കോയമ്പത്തൂരിൽെവച്ചാണ് കുട്ടിക്ക് പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടത്. നാട്ടിലെത്തി ചികിത്സക്കിടെയാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. കുട്ടിക്ക് പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നിെല്ലന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. പ്രതിരോധ കുത്തിെവപ്പിലൂടെ ഫലപ്രദമായി തടയാവുന്ന രോഗമാണ് ഡിഫ്തീരിയ. പ്രതിരോധ കുത്തിവെപ്പ്പൂർത്തിയാക്കാത്ത എല്ലാ കുട്ടികൾക്കും അവ നൽകാൻ മാതാപിതാക്കൾ മുന്നോട്ടുവരണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. സുഹിത അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.