ബി.ജെ.പിയുടെ സര്‍ട്ടിഫിക്കറ്റ് കേരളത്തിന് വേണ്ട ^മന്ത്രി

ബി.ജെ.പിയുടെ സര്‍ട്ടിഫിക്കറ്റ് കേരളത്തിന് വേണ്ട -മന്ത്രി കയ്പമംഗലം: കേരളം ജിഹാദികളുടെ നാടാണെന്ന കേന്ദ്രത്തി​െൻറയും ബി.ജെ.പിയുടെയും വാദം ജനം പുച്ഛിച്ചു തള്ളുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. ഈ വിഷയത്തില്‍ ബി.ജെ.പിയുടെ സര്‍ട്ടിഫിക്കറ്റ് കേരളത്തിനാവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പെരിഞ്ഞനത്ത് നടപ്പാക്കുന്ന നീന്തല്‍കുളം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എത്ര ജന്മം ലഭിച്ചാലും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കേരളത്തിലേതുപോലെ ത​െൻറ നാട്ടില്‍ വികസനമെത്തിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. ഇ.ടി. ടൈസണ്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ആബിദലി, വിവിധ പഞ്ചായത്തു പ്രസിഡൻറുമാരായ കെ.കെ. സച്ചിത്ത്, ഇ.ജി. സുരേന്ദ്രന്‍, ടി.വി. സുരേഷ്, പ്രസാദിനി മോഹനൻ, എം.എ. വിജയന്‍, യു.എം. ഷംല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.