കൊടുങ്ങല്ലൂർ: കൈയേറിയ നഗരസഭയുടെ ഭൂമി ഏറ്റെടുക്കാനെത്തിയ ജീവനക്കാരെ കൈേയറ്റം ചെയ്യുകയും വിവരമറിഞ്ഞെത്തിയ നഗരസഭ ചെയർമാനെതിരെ വധഭീഷണി മുഴക്കുകയും ചെയ്ത ഡോ. മജീദിനെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്ന് എൽ.ഡി.എഫ് കൊടുങ്ങല്ലൂർ നഗരസഭ പാർലമെൻററി പാർട്ടി ആവശ്യപ്പെട്ടു. നഗരസഭ ജീവനക്കാരുടെ കൃത്യനിർവഹണത്തിന് തടസ്സംനിന്ന ആശുപത്രി അധികൃതരുടെ നടപടി ധിക്കാരപരമാണെന്നും പാർലമെൻററി പാർട്ടി നേതാക്കളായ സി.കെ. രാമനാഥൻ, കെ.ആർ. ജൈത്രൻ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. ഡോ. മജീദിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എ.െഎ.വൈ.എഫ് കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.