തൃപ്രയാർ: സ്കൂൾ പരിസരത്തുനിന്ന് കിട്ടിയ ഒരുപവൻ സ്വർണമോതിരം വീട്ടമ്മ ഉടമക്കു തിരിച്ചുനൽകി. തളിക്കുളത്ത് താമസിക്കുന്ന രേഷ്മ ഷൈജനാണ് നാട്ടിക ബീച്ചിൽ താമസിക്കുന്ന രാധാ ശിവശങ്കരന് മോതിരം കൈമാറിയത്. നാട്ടിക വെസ്റ്റ് കെ.എം.യു.പി സ്കൂൾ പരിസരത്തുനിന്നാണ് രേഷ്മക്ക് മോതിരം കിട്ടിയത്. ഉടനെ സ്കൂൾ പ്രധാനാധ്യാപികയെ ഏൽപിച്ചു. വലപ്പാട് എസ്.ഐ ഇ .ആർ . ബൈജുവിെൻറ സാന്നിധ്യത്തിൽ രാധക്ക് മോതിരം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.