തൃശൂർ: നടൻ ദിലീപിന് ജാമ്യം ലഭിച്ച സാഹചര്യത്തിൽ നടിയുടെ തൃശൂരിലെ വീടിന് പൊലീസ് നിരീക്ഷണം. സംസ്ഥാനത്ത് ദിലീപ് ഫാൻസുകാർ ശക്തമായ ജില്ലയും നഗരവും തൃശൂരാണ്. ദിലീപിന് ജാമ്യം ലഭിച്ചുവെന്ന് അറിഞ്ഞതോടെ ഫാൻസുകാരുടെ ആഹ്ലാദം തൃശൂരിലും പരിസരത്തും നടന്ന സാഹചര്യത്തിലാണ് നടിയുടെ വീടിന് പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയത്. പീഡനപരാതി ഉയർന്ന സമയത്തും ദിലീപിെൻറ അറസ്റ്റിന് സമീപനാളുകളിലും വീടിന് പൊലീസ് നിരീക്ഷണമുണ്ടായിരുന്നു. എന്നാൽ, പിന്നീട് സാഹചര്യം ശാന്തമായതോടെ ഇത് പിൻവലിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.