ബസ്​ അപകടം; അവസരോചിത ഇടപെടലുമായി നാട്ടുകാർ

തൃശൂർ: നാട്ടുകാരുടെ അവസരോചിത ഇടപെടൽ ചേറ്റുപുഴയിലെ ബസ് അപകടത്തി​െൻറ വ്യാപ്തി കുറച്ചു. ബസ് ബൈക്കിലും മതിലിലും ഇടിച്ച് മറിഞ്ഞപ്പോൾ പൊലീസും ഫയർഫോഴ്സും എത്തുന്നതിനു മുേമ്പ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ പരിക്കേറ്റ 29ൽ 21 പേരെയും മദർ ആശുപത്രിയിലാണ് കൊണ്ടുവന്നത്. അഞ്ചുപേരെ വെസ്റ്റ്ഫോർട്ടിലും മൂന്നുപേരെ ചന്ദ്രമതി ആശുപത്രിയിലും എത്തിച്ചു. ഇതിൽ 11 പേരെയാണ് കിടത്തിച്ചികിത്സിക്കേണ്ടിവന്നത്. മദർ ആശുപത്രിയിൽ ഒമ്പതുപേരും വെസ്റ്റ്ഫോർട്ടിൽ രണ്ടുേപരുമാണുള്ളത്. വെളത്തൂർ സ്വദേശികളായ ഉറയത്ത്വീട്ടിൽ ലത, നാടത്തോട്ടിൽ രമണി, കുന്നത്തുനാട് നെല്ലിക്കൽ അംബിക, ഒാമനോടത്ത് സരസ്വതി, പാലാഴി പണ്ടാരൻ ഉഷ, കുറ്റിയിൽ ജീജാഭായ്, മണലൂർ കുന്നത്തുള്ളി റീത്ത, ഏനാമാവ് ഭണ്ഡാരവീട്ടിൽ മോഹനൻ, അരിമ്പൂർ സ്വദേശി കൃഷ്ണകുമാർ എന്നിവരാണ് മദർ ആശുപത്രിയിലുള്ളത്. ബാക്കി 12 പേർ പ്രാഥമിക ചികിത്സക്കുശേഷം ആശുപത്രി വിട്ടു. രാമവർമപുരം കിഴക്കേടത്ത് ശ്യാമള, എം.ടി.ഐ റിട്ട. പ്രിന്‍സിപ്പല്‍ അരിമ്പൂര്‍ കുന്നത്തങ്ങാടി കുണ്ടുകുളങ്ങര ജോസ് എന്നിവരാണ് വെസ്റ്റ്ഫോർട്ടിലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.