കാർ യാത്രികരെ മർദിച്ച്​ പണം കവർന്ന ഗുണ്ട പിടിയിൽ

മണ്ണുത്തി: കാർ യാത്രികരെ മർദിച്ച് പണം കവർന്ന കുപ്രസിദ്ധ ഗുണ്ട പിടിയിൽ. എളംതുരുത്തി തെക്കെത്തറ വീട്ടിൽ അമിത്ശങ്കറിനെയാണ് (24) മണ്ണുത്തി എസ്.െഎ ടി.എം. രതീഷും സംഘവും കുട്ടനെല്ലൂരിൽനിന്ന് പിടികൂടിയത്. ശനിയാഴ്ച ഉച്ചയോടെ കോട്ടയം അയർക്കന്നം കണ്ണാങ്കിൽ വീട്ടിൽ ചാക്കോ, മകൻ നിഖിൽ ചാക്കോ എന്നിവരെയാണ് ആക്രമിച്ചത്. തൃശൂരിലേക്ക് വരുകയായിരുന്ന ഇവർ ഒല്ലൂക്കരയിൽ കാർ നിർത്തി സാധനങ്ങൾ വാങ്ങുന്നതിനിടെ ബൈക്കിലെത്തിയ പ്രതികൾ ഗുണ്ടകളെന്ന് പരിചയപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. നൽകാൻ വിസമ്മതിച്ചതോടെ മർദിച്ച് 1250 രൂപയും ഡ്രൈവിങ് ലൈസൻസും തട്ടിയെടുത്ത് രക്ഷപ്പെട്ടു. നേരത്തെ, കാപ്പ നിയമപ്രകരം ജയിൽശിക്ഷ അനുഭവിച്ചയാളാണ് അമിത് ശങ്കർ. കൂട്ടുപ്രതി ശരത്തിനുവേണ്ടി അന്വേഷണം ഉൗർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.