മദ്യവും മയക്കുമരുന്നും: സ്ത്രീ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

തൃശൂർ: മദ്യവും മയക്കുമരുന്നും വിൽപന നടത്തിയ സ്ത്രീ ഉൾപ്പെടെ മൂന്നുപേരെ കോലഴി എക്‌സൈസ് സംഘം പിടികൂടി. വരടിയം- മൈലാകുളം സ്വദേശിനി തടത്തിൽ പ്രസീത (45), മകൻ പ്രശാന്ത് (21), പൊങ്ങണംകാട് സ്വദേശി സുജിത്ത് (24) എന്നിവരെയാണ് ഒന്നരലിറ്റർ മദ്യവും 30 പൊതി കഞ്ചാവുമായി പിടികൂടിയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷ പിടിച്ചെടുത്തു. പ്രസീത ബാർ എന്ന പേരിൽ കുപ്രസിദ്ധി നേടിയ ഇവരുടെ മൈലാ൦കുളത്തെ വീട്ടിലാണ് ലഹരിക്കച്ചവടം നടത്തിയിരുന്നത്. കോലഴി എക്‌സൈസ് സംഘം കഴിഞ്ഞമാസം ഇവരിൽനിന്ന് 30 പൊതി കഞ്ചാവ് പിടികൂടിയിരുന്നു. രണ്ടാഴ്ച ഈ വീടും പരിസരവും എക്‌സൈസി​െൻറ നിരീക്ഷണത്തിലായിരുന്നു. എക്‌സൈസ് ഇൻസ്‌പെക്ടർ എ. രാധാകൃഷ്ണ​െൻറ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.