ഷിംല: കോണ്‍ഗ്രസിനെ 'ചിരി ക്ലബ്' എന്ന് കളിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിമാചലിലെ കംഗ്രയില്‍ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിമാചൽ ദേവഭൂമിയാണ്. എന്നാൽ, ഇേപ്പാഴത് രാക്ഷസന്മാർ കൈയടക്കിയിരിക്കുകയാണ്. ദേവഭൂമിയെ രാക്ഷസന്മാരിൽ നിന്ന് മോചിപ്പിക്കേണ്ട സമയമായി. സംസ്ഥാനത്ത് അഞ്ച് തരത്തിലുള്ള മാഫിയകൾ വളർന്നു വന്നിരിക്കുകയാണ്. ക്വാറി, വനം, ടെൻഡർ, സ്ഥലം മാറ്റം, മരുന്ന് എന്നീ മാഫിയകൾ വളരാൻ കാരണം കോൺഗ്രസ് ഭരണമാണ്. അഴിമതി വെച്ചുപൊറുപ്പിക്കില്ല എന്ന് തെരഞ്ഞെടുപ്പ് പത്രികയിൽ വാഗ്ദാനം നൽകിയാണ് കോൺഗ്രസ് സംസ്ഥാനത്ത് അധികാരത്തിലേറിയത്. എന്നാലിപ്പോൾ മുഖ്യമന്തിക്ക് എതിരെപ്പോലും കോഴയാരോപണം ഉയർന്നിരിക്കുന്നു. ഇപ്പോഴത്തെ കോൺഗ്രസ് ഗാന്ധിജിയുടെയോ സ്വാതന്ത്ര്യസമര സേനാനികളുടെതോ അല്ല. മറിച്ച് രാജവാഴ്ചയുടെയും അഴിമതിയുടെയും ജാതീയതയുടെയും പാർട്ടിയാണെന്നും കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു മോദി പറഞ്ഞു. ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി പ്രേംകുമാർ ധുമൽ, മുൻമുഖ്യമന്ത്രി ശാന്തകുമാർ എന്നിവരും മോദിയോടൊപ്പം റാലിയിൽ ഉണ്ടായിരുന്നു. വൻ ജനാവലിയാണ് റാലിയിൽ പെങ്കടുക്കാൻ എത്തിയത്. നവംബര്‍ ഒമ്പതിനാണ് ഹിമാചലില്‍ തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.