വാടാനപ്പള്ളി: വാടാനപ്പള്ളി ബീച്ചിെൻറ ടൂറിസം വികസനം ലക്ഷ്യം വിവിധ പദ്ധതികൾ തയാറാക്കുന്നു. ബീച്ചിെൻറ സൗന്ദര്യത്തെ പരമാവധി ഉപയോഗപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പദ്ധതികൾക്ക് രൂപം നൽകുക. ഇതിെൻറ ഭാഗമായി ടൂറിസം വകുപ്പ് ഉേദ്യാഗസ്ഥരും മുരളി പെരുനെല്ലി എം.എൽ.എയും ജനപ്രതിനിധികളും ബീച്ച് സന്ദർശിച്ചു. കോയമ്പത്തൂരിെൻറ ഏറ്റവും അടുത്ത് കിടക്കുന്ന ബീച്ചാണ് വാടാനപ്പള്ളി. ബീച്ചിൽ സ്റ്റേജും വരുന്ന ടൂറിസ്റ്റുകൾക്കായി നിർമിച്ച ശുചിമുറിയും പ്രവർത്തനരഹിതമാണ്. ബീച്ച് െഫസ്റ്റും അവസാനിപ്പിച്ചിരുന്നു. വി.വി. രാഘവൻ മന്ത്രിയായിരുന്നപ്പോൾ ശിലയിട്ട ടൂറിസം പദ്ധതികളും നിലച്ചത് വിമർശനങ്ങൾക്ക് ഇടവരുത്തിയിരുന്നു. പാൽകടൽ പദ്ധതിയും അവതാളത്തിലായി. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഷാഹുൽ ഹമീദ്, ഡി.ടി.പി.സി സെക്രട്ടറി മഹാദേവൻ , പി.ആർ.ഒ ജാക്സൻ ചാക്കോ, ഡി.ടി.പി.സി അംഗങ്ങളായ വി.എൻ. പ്രേംകുമാർ, എം.ആർ. ഗോപാലകൃഷ്ണൻ, ജയകുമാർ, വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് ഷിജിത്ത് വടക്കുഞ്ചേരി, അംഗങ്ങളായ ശാരദ പരമേശ്വരൻ, ഐ.എൻ. സുധീഷ്, ഓമന മധുസൂദനൻ, കെ.ബി. ശ്രീജിത്ത്, സംമ്പാജി, ആസൂത്രണ സമിതി വൈസ് ചെയർമാൻ പി.വി. രവീന്ദ്രൻ, പ്രഫ. മധു എന്നിവരുൾപ്പെടെയാണ് ബീച്ചിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.