പി.എസ്.സി പരീക്ഷക്ക് കെ.എസ്.ആർ.ടി.സി പ്രത്യേക സർവിസ്

കൊടുങ്ങല്ലൂർ: പി.എസ്.സി പരീക്ഷക്ക് പ്രത്യേക സർവിസുമായി വീണ്ടും കെ.എസ്.ആർ.ടി.സി. കൊടുങ്ങല്ലൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽനിന്ന് നവംബർ നാലിന് രണ്ട് സർവിസുകളുണ്ടാകും. രാവിലെ 6.45ന് പുറപ്പെടുന്ന ബസ് ഇരിങ്ങാലക്കുട, തൃശൂർ, കുന്നംകുളം, എടപ്പാൾ, കുറ്റിപ്പുറം, കോട്ടക്കൽ, മലപ്പുറം വഴി മഞ്ചേരിയിലെത്തും. ഏഴിന് പുറപ്പെടുന്ന രണ്ടാമത്തെ ബസ് ഇരിങ്ങാലക്കുട, തൃശൂർ, വടക്കാഞ്ചേരി, ആലത്തൂർ, വഴി പാലക്കാേട്ടക്കും സർവിസ് നടത്തും. ഫോൺ: 0480 2803155, 9745459385
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.