മിനിലോറിയിലെ ഇരുമ്പ് കമ്പികള്‍ കെട്ടഴിഞ്ഞ് മുകളിൽ വീണു; തൃശൂരിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം

തൃശൂര്‍: തൃശൂരിൽ മിനി ലോറിയില്‍നിന്നും ഇരുമ്പ് കമ്പികള്‍ തെറിച്ച് മുകളിൽവീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കുട്ടനല്ലൂര്‍ സ്വദേശി ഷെറിൻ ആണ് മരിച്ചത്. കുട്ടനെല്ലൂരിലെ ഹൈലൈറ്റ് മാളിന് മുന്നിലാണ് അപകടം ഉണ്ടായത്. ഇരുമ്പ് കമ്പികളുമായി വരുകയായിരുന്ന മിനി ലോറി പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടത്തിന് കാരണമായത്.

പെട്ടെന്ന് നിർത്തിയതുകാരണം ലോറിയിൽ വഹിച്ചുകൊണ്ടുപോകുകയായിരുന്ന ഇരുമ്പുകമ്പികൾ കെട്ടഴിഞ്ഞ് ഒന്നടങ്കം മുന്നിലുണ്ടായിരുന്ന ബൈക്ക് യാത്രികനു മുകളിൽ വീഴുകയായിരുന്നു. ദേഹമാസകലം കമ്പികൾ തുളച്ചുകയറി യുവാവിന് ഗുരുതര പരിക്കേറ്റിരുന്നു. ഉടന്‍തന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. റോഡിന്റെ സമീപത്ത് നിർത്തിയിരുന്ന ഓട്ടോ പെട്ടെന്ന് റോഡിലേക്ക് കയറിയതും ബൈക്ക് യാത്രികൻ വാഹനം പതുക്കെ നിർത്തുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. അതുകാരണം ബൈക്കിന് തൊട്ടുപിന്നാലെ തന്നെ ഇരുമ്പിന്റെ സ്ക്വയർ പൈപ്പുകൾ വഹിച്ച് വരുകയായിരുന്ന മിനി ലോറി സഡൻ ബ്രേക്കിടുകയായിരുന്നു.

Full View
Tags:    
News Summary - Bike Rider Killed After Iron Rods Fall Off Mini Lorry Following Sudden Brake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.