കുന്നംകുളം നിയോജക മണ്ഡലത്തിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ എം.എൽ എയുടെ നേതൃത്വത്തിൽ ചേർന്ന യോഗം
കുന്നംകുളം: ഓണാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യം, അനധികൃത മദ്യ ഉൽപാദനം, വിതരണം, മയക്കുമരുന്ന് എന്നിവ തടയുന്നതിനായി കുന്നംകുളം നിയോജക മണ്ഡലത്തിൽ കർശന നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ തീരുമാനം. മുനിസിപ്പൽ ടൗൺ ഹാളിൽ ചേർന്ന മണ്ഡലംതല ലഹരി വിമുക്തി സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടത്.
സാമൂഹികവിരുദ്ധ-ലഹരി പ്രവർത്തനങ്ങൾ തടയുന്നതിനായി എക്സൈസ്, പൊലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾ എന്നിവ ചേർന്ന് സംയുക്ത പരിശോധനകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. പഞ്ചായത്ത്-മുനിസിപ്പൽ തലങ്ങളിൽ ജനകീയ ജാഗ്രത സമിതികൾ കൂടുതൽ സജീവമാക്കാനും വ്യാജമദ്യ-ലഹരി വിൽപന സംബന്ധിച്ച വിവരങ്ങൾ ഉടൻ അധികൃതരെ അറിയിക്കാനുള്ള സംവിധാനങ്ങൾ ശക്തമാക്കാനും യോഗം നിർദേശിച്ചു.
എ.സി. മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷ സൗമ്യ അനിലന്‍, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ജി. രഘുനാഥ്, ജില്ല പഞ്ചായത്ത് അംഗം എം.വി. പ്രശാന്തന്, വടക്കാഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.എസ്. മനോജ്, എ.ഇ.ഒ മുബാറക് എന്നിവരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സംബന്ധിച്ചു. ലഹരിമുക്ത സുരക്ഷിത ഓണാഘോഷം ഉറപ്പുവരുത്താൻ പൊതുജനങ്ങളുടെ പൂർണ പങ്കാളിത്തവും സഹകരണവും യോഗം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.