മുഴുവൻ തുക നൽകിയില്ല; ഇൻഷുറൻസ്​ കമ്പനിക്കെതിരെ വിധി

തൃശൂർ: മുഴുവൻ തുകയും നൽകിയില്ലെന്ന് ആരോപിച്ച് ഇൻഷുറൻസ് കമ്പനിക്കെതിെര ഫയൽ ചെയ്ത ഹരജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. മുരിക്കിങ്ങലിലെ കരിമാലി വീട്ടിൽ പങ്കജാക്ഷിയമ്മ ഫയൽ ചെയ്ത ഹരജിയിൽ യുൈനറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ ചാലക്കുടി ശാഖ മാനേജർക്കെതിരെയാണ് തൃശൂർ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തി​െൻറ വിധി. ഹരജിക്കാരി വർഷന്തോറും ഒരു ലക്ഷം രൂപ ചികിത്സക്ക് ലഭിക്കുന്ന വിധത്തിലാണ് ഇൻഷൂർ ചെയ്തിരുന്നത്. ചികിത്സക്കുവന്ന ചെലവ് ക്ലെയിം ചെയ്തെങ്കിലും 75,000 രൂപയാണ് അനുവദിച്ചത്. ബാക്കി തുക നിഷേധിച്ചത് ചോദ്യം ചെയ്താണ് ഹരജി ഫയൽ ചെയ്തത്. ഇൻഷുറൻസ് കമ്പനി സേവനത്തിൽ വീഴ്ച വരുത്തിയെന്ന് പ്രസിഡൻറ് പി.കെ. ശശി, അംഗങ്ങളായ വി.വി. ഷീന, എം.പി. ചന്ദ്രകുമാർ എന്നിവർ ഉൾപ്പെട്ട ഫോറം കണ്ടെത്തി. 25,000 രൂപ ഒമ്പത് ശതമാനം പലിശ സഹിതം നൽകാനാണ് ഫോറം ഉത്തരവിട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.