കുന്നംകുളം ഉപജില്ല സ്​കൂൾ കലോത്സവം

േകച്ചേരി: കുന്നംകുളം വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവം മറ്റം സ​െൻറ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിൽ സി.എൻ. ജയദേവൻ എം.പി ഉദ്ഘാടനം ചെയ്തു. കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. പ്രമോദ് അധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് ഹരിനാരായണൻ കലോത്സവ സന്ദേശം നൽകി. തൃശൂർ ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എം. പത്മിനി, ഉപജില്ല വിദ്യാഭ്യാസ ഒാഫിസർ പി. സച്ചിദാനന്ദൻ, പി.ടി.എ പ്രസിഡൻറ് അമിലിനി സുബ്രഹ്മണ്യൻ, ജനറൽ കൺവീനർ ജെ. ഒാസ്റ്റിൻ ഇമ്മട്ടി, സബ് കമ്മിറ്റി ചെയർമാന്മാരായ വി.കെ. ദാസൻ, എ.എം. മൊയ്തീൻ, പി.എസ്. നിഷാദ്, സുൽഫത്ത് ബക്കർ, അൽഫോൻസ ഗ്രെയ്സൺ, സ്വീകരണ കമ്മിറ്റി ചെയർമാൻ നന്ദിനി രാമചന്ദ്രൻ, സ്വീകരണ കമ്മിറ്റി കൺവീനർ സി.കെ. ജിജു, ഹെഡ്മാസ്റ്റർ ആേൻറാ കാക്കശ്ശേരി, കെ.ആർ. തോമസ്, ബ്ലോക്ക് പഞ്ചായത്ത്അംഗം ജെയ്സൺ ചാക്കോ, പബ്ലിസിറ്റി കമ്മിറ്റി വൈസ് ചെയർമാൻ നീൽ ടോം, കമ്മിറ്റി കൺവീനർമാരായ എം.എ. ജാബിർ, സി.ടി. ജോൺസൺ, സി.എ. ജോഷി, വിപിൻദാസ്, അബ്ദുൽ ഹക്കീം, ടെസി ജേക്കബ്, സിജു പി. ജോൺ എന്നിവർ സംസാരിച്ചു. ലോഗോ തയാറാക്കിയ സുജിത് ചന്ദ്രന് സംഘാടക സമിതി പുരസ്കാരം സി.എൻ. ജയദേവൻ എം.പി നൽകി. നാടൻ ഭക്ഷ്യമേള പാവറട്ടി: കേരളപ്പിറവി ദിനത്തിൽ പാവറട്ടി സ​െൻറ് ജോസഫ്സ് ഹൈസ്കൂളിൽ നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു. ഭക്ഷണ സംസ്കാരം ഫാസ്റ്റ്, ജങ്ക് ഫുഡിലേക്ക് മാറിയപ്പോൾ നമ്മുടെ നാടി​െൻറ ഭക്ഷണ സംസ്കാരം പുതുതലമുറക്ക് പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. വിദ്യാർഥികൾ പാചകം ചെയ്ത് കൊണ്ടുവന്ന നൂറുകണക്കിന് വിഭവങ്ങൾ വിറ്റ് കിട്ടിയ തുക വിദ്യാർഥികളുടെ ചികിത്സ നിധിയിലേക്ക് നൽകി. പഞ്ചായത്ത് പ്രസിഡൻറ് അബു വടക്കയിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോസ് ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡൻറ് ജറോം ബാബു, പ്രിൻസിപ്പൽ ജോസഫ് ആലപ്പാട്ട്, ഫാ.ജോഷി കണ്ണൂക്കാടൻ, ഫാ. ബേബി പുത്തിരി, എ.ഡി. തോമസ്, ജോബി ജോസ്, പ്രധാനാധ്യാപകൻ വി.എസ്. സെബി, സുരേഷ് ജോർജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.