ഒരുമനയൂർ: കൃഷിഭവെൻറ ആഭിമുഖ്യത്തിൽ നടപ്പാക്കിയ പഞ്ചായത്ത് പ്രസിഡൻറ് കെ.ജെ. ചാക്കോ ഉദ്ഘാടനം ചെയ്തു. എട്ടാം വാർഡിൽ വലിയകത്ത് തൈക്കടവ് മുസ്തഫയുടെ 50 സെൻറ് സ്ഥലത്താണ് വിളവെടുപ്പ് നടത്തിയത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി സ്ഥിരം അധ്യക്ഷൻ പി.പി. മൊയ്നുദ്ദീൻ, കൃഷി ഒാഫിസർ വി.എസ്. പ്രതീഷ്, െഎ.വി.എച്ച്.എസ്.ഇയിലെ അധ്യാപിക നിഷ ഫ്രാൻസിസ്, വിദ്യാർഥികൾ, ചാണാശേരി ജയശ്രീ ദാസെൻറ നേതൃത്വത്തിലുള്ള മുക്കുളം ജെ.എൽ.ജി പ്രവർത്തകരും പെങ്കടുത്തു. യോഗങ്ങളിൽ പെങ്കടുത്തില്ല; വനിത അംഗത്തെ അയോഗ്യയാക്കണമെന്ന് സ്ഥിരം സമിതി അധ്യക്ഷ കുന്നംകുളം: നഗരസഭ സ്ഥിരം സമിതി യോഗങ്ങളിൽ തുടർച്ചയായി പെങ്കടുക്കാത്ത വനിത അംഗത്തെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. കുന്നംകുളം നഗരസഭ വികസന സ്ഥിരം സമിതി അംഗമായ കോൺഗ്രസ് അംഗം ബീന ലിബിനിക്ക് എതിരെയാണ് പരാതി ഉയർന്നത്. നാല് കമ്മിറ്റി യോഗങ്ങളിൽ തുടർച്ചയായി വന്നിട്ടില്ലെന്നാണ് വികസന സ്ഥിരം സമിതി അധ്യക്ഷ ഗീത ശശി നൽകിയ പരാതിയിൽ പറയുന്നത്. നടപടി ആവശ്യപ്പെട്ട് സെക്രട്ടറി, നഗരസഭ ചെയർേപഴ്സൻ എന്നിവർക്കാണ് രേഖാമൂലം പരാതി നൽകിയത്. തുടർച്ചയായി മൂന്ന് കമ്മിറ്റി യോഗങ്ങളിൽ പെങ്കടുക്കാതിരുന്നാൽ നടപടിക്ക് ശിപാർശ ചെയ്യാം. എന്നാൽ, നാലാമത്തെ യോഗം കഴിഞ്ഞ ശേഷം എത്തിയ ബീന ലിബിനി മിനുട്സിൽ ഒപ്പിട്ടതായും ആരോപണമുണ്ട്. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സെൻറ അനുമതിയുണ്ടെന്ന് പറഞ്ഞ് കൗൺസിൽ ക്ലർക്കിൽ നിന്ന് മിനുട്സ് ബുക്ക് വാങ്ങി ഒപ്പിട്ടതാണത്രേ. വ്യക്തിപരമായ കാരണങ്ങളാൽ രണ്ട് യോഗത്തിൽ പെങ്കടുക്കാനായില്ലെന്നും മൂന്നാമത്തെ യോഗം നടക്കുേമ്പാൾ കമ്മിറ്റിയിൽനിന്ന് പാർട്ടി നിർദേശ പ്രകാരം രാജിവെച്ചിരിക്കുകയായിരുെന്നന്നും ഒടുവിൽ നടന്ന യോഗത്തിെൻറ മിനുട്സിൽ ഒപ്പിട്ടിട്ടുണ്ടെന്നും ബീന ലിബിനി വ്യക്തമാക്കി. മൂന്ന് ബി.ജെ.പി അംഗങ്ങൾ, കോൺഗ്രസ് വിമത, സി.പി.എം എന്നിവയിലെ ഒാരോ അംഗങ്ങളും കോൺഗ്രസ് അംഗമായ ബീന ലിബിനിയും ഉൾപ്പെടുന്നതാണ് വികസന സ്ഥിരം സമിതി. എന്നാൽ, കമ്മിറ്റിയിലുള്ള രണ്ട് ബി.ജെ.പി അംഗങ്ങൾ സ്ഥിരം സമിതി അധ്യക്ഷയുമായി ഉടക്കിലാണ്. ഇൗ സാഹചര്യത്തിൽ കോൺഗ്രസ് അംഗത്തിെൻറ പിൻബലത്തോടെ അവിശ്വാസം കൊണ്ടുവരുമോയെന്ന ആശങ്കയും ബി.ജെ.പിയിലെ ഒരു വിഭാഗത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.