ബോധവത്​കരണ ക്ലാസ്​

കുന്നംകുളം: പഴുന്നാന ഗ്രാമീണ വായനശാലയുടെയും യുവത ഫൈനാർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറയും സംയുക്താഭിമുഖ്യത്തിൽ 'നാടി​െൻറ ഭാവി, ജനപക്ഷ ബാങ്കിങ്' എന്ന വിഷയത്തിൽ സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എം. പത്മിനി ഉദ്ഘാടനം ചെയ്തു. വത്സൻ പുലിക്കോട്ടിൽ അധ്യക്ഷത വഹിച്ചു. ജില്ല ലൈബ്രറി കൗൺസിൽ നടത്തിയ കലോത്സവത്തിലും കേരളോത്സവത്തിലും മികച്ച വിജയം നേടിയ അർജുൻ ആനന്ദ്, റോമാരിയോ ജോൺസൺ എന്നിവരെ അനുമോദിച്ചു. പി.ടി. സുഭാഷ്, ചൊവ്വന്നൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സതീശൻ, പി.കെ. വത്സൻ, ശ്രീരേഖ, കെ.ജെ. പ്രിേൻറാ, കെ.ആർ. രതീഷ് എന്നിവർ സംസാരിച്ചു. ജാതിക്ക മോഷണം: യുവാവ് പിടിയിൽ കുന്നംകുളം: വീടിന് മുകളിൽ ഉണക്കാനിട്ടിരുന്ന 40 കിലോ ജാതിക്ക മോഷ്ടിച്ച കേസിൽ യുവാവ് പിടിയിൽ. ചൊവ്വന്നൂർ പഴുന്നാന മാേങ്കടത്ത് വീട്ടിൽ മനാഫിനെയാണ് (35)എസ്.െഎ യു.കെ. ഷാജഹാൻ അറസ്റ്റ് ചെയ്തത്. കേച്ചേരി രായംമരക്കാർ വീട്ടിൽ മൊയ്തുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. മോഷ്ടിച്ച ജാതിക്ക കുന്നംകുളത്തെ മലഞ്ചരക്ക് വ്യാപാരിക്ക് വിൽക്കുകയായിരുന്നു. ആറായിരം രൂപ വിലവരുന്ന ജാതിക്കയാണ് മോഷ്ടിച്ചത്. കഴിഞ്ഞ ബുധനാഴ്ച അർധരാത്രിയോടെയാണ് മോഷണം നടന്നത്. സംഭവത്തിന് ശേഷം ഒളിവിൽപോയ ഇയാളെക്കുറിച്ച് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പിടിയിലായത്. ഇയാൾ ദീർഘകാലമായി പുതുശേരിയിലെ ഭാര്യവീട്ടിലാണ് താമസിച്ചിരുന്നത്. മോഷണംപോയ ജാതിക്ക കുന്നംകുളത്തെ കടയിൽ നിന്ന് കണ്ടെടുത്തു. അറസ്റ്റിലായ പ്രതിക്കെതിരെ ഗുരുവായൂർ സ്റ്റേഷനിൽ മോഷണക്കേസുണ്ട്. പ്രതിയെ കുന്നംകുളം കോടതി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.