തൃശൂർ: പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച് പിന്നീട് മരിച്ച നിലയിൽ കണ്ട വിനായകിന് മർദനമേെറ്റന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിട്ടും സംഭവത്തിൽ ഇതുവരെ പൊലീസ് കേസെടുത്തില്ല. ആരോപണ വിധേയരായ പാവറട്ടി പൊലീസ് സ്റ്റേഷനിലെ രണ്ട് സി.പി.ഒമാർക്കെതിരെ സസ്പെൻഡ് ചെയ്തതല്ലാതെ മറ്റ് അന്വേഷണങ്ങളിലേക്കും തുടർ നടപടികളിലേക്കും കടന്നില്ല. സംഭവത്തിൽ രണ്ടാഴ്ചയെത്തുമ്പോൾ കേസ് ഒതുക്കാനുള്ള നീക്കമാണ് നടക്കുന്നത്. അസി. കമീഷണറുടെ അന്വേഷണത്തിൽ പൊലീസുകാരിൽ വീഴ്ചയുെണ്ടന്ന് കണ്ടെത്തിയിരുന്നു. ഇതോടൊപ്പമാണ് 19കാരനായ വിനായകിനുനേരെ മൂന്നാംമുറയുണ്ടായെന്ന് സ്ഥിരീകരിക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി പുറത്തെത്തുന്നത്. ഇതിനിടെ ഡി.വൈ.എഫ്.ഐ പ്രവർത്തകനായ വിനായക് മരിച്ച ദിവസം വീട്ടിൽ കെ.വി. അബ്ദുൽഖാദർ എം.എൽ.എ എത്തിയതല്ലാതെ മറ്റ് നേതാക്കളാരും തിരിഞ്ഞുനോക്കിയിട്ടില്ല. വിനായകിന് നീതി കിട്ടണമെന്നാവശ്യപ്പെട്ട് ഫ്രീക്കൻമാരുടെ സംഗമം ശനിയാഴ്ച തൃശൂരിൽ നടക്കും. മുടി നീട്ടിയവരും താടി വളർത്തിയവരും മുടി വടിച്ചവരും പലതരത്തിൽ സ്‌റ്റൈലൈസ് ചെയ്തവരും ട്രാൻസ്ജെൻഡേഴ്‌സും പെണ്ണും ആണും വിനായകിെൻറ മരണം കൊലപാതകമാണെന്ന് പാടിപ്പറയാൻ ഒത്തു കൂടും. 'വരൂ... പാട്ടും പഴങ്ങളും പങ്കുവെക്കാം' എന്നാണ് ഫ്രീക്ക്‌സ് യുൈനറ്റഡ് എന്ന ഹാഷ് ടാഗിട്ട കൂട്ടായ്മ പറയുന്നത്. വൈകീട്ട് മൂന്നിന് തേക്കിൻകാട് മൈതാനത്താണ് പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.