തൃശൂർ: ശക്തൻ തമ്പുരാൻ പച്ചക്കറി മാർക്കറ്റിലെ വ്യാപാരികൾക്കും തൊഴിലാളികൾക്കും ഉപഭോക്താക്കൾക്കും കോർപറേഷൻ പ്രാഥമിക സൗകര്യങ്ങൾ ഒരുക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ശക്തൻ പച്ചക്കറി യൂനിറ്റ് ആവശ്യപ്പെട്ടു. മഴക്കാല രോഗങ്ങൾ തടയാൻ വ്യാപാരികളുമായും തൊഴിലാളികളുമായും ചർച്ച നടത്തി നടപടിയെടുക്കണമെന്നും വാഹന പാർക്കിങ് സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി കെ.എം. ലെനിൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് കെ. ബിജു ജോസ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് ജോസ് തെക്കേത്തല മുഖ്യപ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി ജോയ് പ്ലാശ്ശേരി റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡൻറ് സേവ്യർ ചിറയത്ത് അംഗത്വ കാർഡ് വിതരണം ചെയ്തു. ഭാരവാഹികൾ: കെ. ബിജു ജോസ് (പ്രസി.), അലക്സ് മാത്യു (വൈസ് പ്രസി.), ബിജീഷ് വി. ജോസ് (സെക്ര.), ടി.എസ്. ഹരികൃഷ്ണൻ (ജോ. സെക്ര.), കെ.പി. വർഗീസ് (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.