തലശ്ശേരി: കൊട്ടിയൂരിൽ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ മുഖ്യ പ്രതി ഫാ. റോബിൻ വടക്കുംചേരിയുടെ റിമാൻഡ് കാലാവധി ആഗസ്റ്റ് 10 വരെ നീട്ടി. കണ്ണൂർ സ്പെഷൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന കേസിലെ ഒന്നാം പ്രതിയായ ഫാ. റോബിൻ വടക്കുംചേരിയുടെ റിമാൻഡ് കാലാവധി വ്യാഴാഴ്ച അവസാനിച്ചിരുന്നു. ഇതേത്തുടർന്നാണ് തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (ഒന്ന്) റിമാൻഡ് വീണ്ടും നീട്ടിയത്. കേസിൽ ആകെ 10 പ്രതികളാണുള്ളത്. ഇതിൽ ഒമ്പത് പ്രതികൾക്കും ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കുറ്റത്തിന് മാർച്ചിലാണ് വൈദികൻ റോബിൻ വടക്കുംചേരിയെ പേരാവൂർ സി.ഐ അറസ്റ്റ് ചെയ്തത്. കേസിൽ എട്ടാം പ്രതി വൈത്തിരി അനാഥമന്ദിരം സൂപ്രണ്ട് സിസ്റ്റർ ഒഫീലിയ, ഒമ്പതാം പ്രതി വയനാട് ശിശുക്ഷേമ സമിതി മുൻ ചെയർമാൻ ഫാ. തോമസ് ജോസഫ് തേരകം, പത്താം പ്രതി ഡോ. സിസ്റ്റർ ബെറ്റി എന്നിവർ നൽകിയ വിടുതൽ ഹരജിയിൽ വിധിപറയുന്നതും ആഗസ്റ്റ് 10ലേക്ക് മാറ്റി. വ്യാഴാഴ്ച വിധി പറയാൻ വെച്ചതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.