താക്കോൽദാനം

ചാവക്കാട്: കടപ്പുറം പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റിയും കെ.എം.സി.സി യു.എ.ഇ കടപ്പുറം പഞ്ചായത്ത് കോഒാഡിനേഷന്‍ കമ്മിറ്റിയും ചേർന്ന് നിർമിക്കുന്ന ശിഹാബ് തങ്ങൾ ബൈത്തുറഹ്മ പദ്ധതിയിൽ ഏഴാമത് വീടി​െൻറ താക്കോൽ ദാനം സുനിത പ്രസാദിനു നൽകി പാണക്കാട് ബശീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. തെക്കരകത്ത് കരീം ഹാജി അധ്യക്ഷത വഹിച്ചു. കെ.എം. മുഹമ്മദ് ബാഖവി പ്രാർഥന നടത്തി. ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ പ്രസിഡൻറ് കാസിം ആമുഖ പ്രഭാഷണവും മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണന്‍ മുഖ്യ പ്രഭാഷണവും നിർവഹിച്ചു. ജന.കണ്‍വീനര്‍ ബി.കെ. സുബൈര്‍ തങ്ങള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഓണമ്പള്ളി മുഹമ്മദ്‌ഫൈസി ശിഹാബ് തങ്ങള്‍ അനുസ്മരണപ്രഭാഷണം നടത്തി. മുസ്‌ലിംലീഗ് ജില്ല പ്രസിഡൻറ് സി.എച്ച്. റഷീദ്, ഡി.സി.സി ജനറൽ സെക്രട്ടറി കെ.ഡി. വീരമണി, കടപ്പുറം പഞ്ചായത്ത് പ്രസിഡൻറ് പി.എം. മുജീബ്, വി.കെ. മുഹമ്മദ,് വി.കെ. ശാഹുല്‍ ഹമീദ് ഹാജി, ബഷീര്‍ഹാജി, പി.വി. ഉമ്മര്‍ക്കുഞ്ഞി, സി. അലിക്കുഞ്ഞി, അലി പുളിക്കല്‍, പി.വി. നസീര്‍, വി.കെ. ജലാല്‍, പി.വി. ജലാല്‍, വി.ടി. കബീര്‍, ജലീല്‍ , ആര്‍.സി. അഹ്മദ്ഷാ, ഫൈസല്‍ കടവില്‍, ഹസീന താജുദ്ദീന്‍, എ.എച്ച്. സൈനുല്‍ ആബ്ദീന്‍, വി.എം. മനാഫ് സുഹൈല്‍ തങ്ങള്‍, കാഞ്ചന മൂക്കന്‍, സുനിത മങ്ങാടി എന്നിവര്‍ പങ്കെടുത്തു. യു.എ.ഇ കോഒാഡിനേഷന്‍ കമ്മിറ്റി രക്ഷാധികാരി പി.കെ. അലിക്കുഞ്ഞി സ്വാഗതവും സി.ബി. അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.