മാള: പഞ്ചായത്ത് വാര്‍ഡ് 19 പതിയാരി ഉപതെരഞ്ഞെടുപ്പിെൻറ പരസ്യപ്രചാരണത്തിന് കലാശക്കൊട്ട്. ഞായറാഴ്ച വൈകീട്ട് അഷ്്ടമിച്ചിറ ടൗണിൽ പാർട്ടി പ്രവർത്തകർ പ്രകടനം നടത്തി. തിങ്കളാഴ്ച നിശ്ശബ്്ദ പ്രചാരണം നടത്തും. ത്രികോണ മത്സരം നടക്കുന്ന വാർഡിൽ എൽ.ഡി.എഫ് രംഗത്തെത്തിച്ചിരിക്കുന്നത് സി.പി.എമ്മിലെ കെ.സി.രഘുനാഥനെയാണ്. കോണ്‍ഗ്രസിലെ അബ്ബാസ് മാരേക്കാടാണ് യു.ഡി.എഫ് സ്ഥാനാർഥി. ഉണ്ണികൃഷ്ണന്‍ കണ്ണന്‍ കാട്ടിലിനെയാണ് എൻ.ഡി.എ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത്. വെൽഫെയർ പാർട്ടി സ്ഥാനാർഥിയെ പിൻവലിച്ച് എൽ.ഡി.എഫിന് പരസ്യപിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചായത്തംഗം സി.പി.എമ്മിലെ ഷേഖ് ബാബുവിെൻറ ആകസ്മിക നിര്യാണത്തെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിക്കാനാണ് ഇടതു മുന്നണിയുടെ ശ്രമം. കൈവിട്ട സീറ്റ് ഇത്തവണ തിരിച്ച് പിടിക്കുകയാണ് യു.ഡി.എഫ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.