ഇരിങ്ങാലക്കുട: മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുടെ ക്രഡിറ്റ് സംബന്ധിച്ച് മുൻ എം.എൽ.എ തോമസ് ഉണ്ണിയാടനും നിലവിലെ എം.എൽ.എ പ്രഫ.കെ.യു.അരുണനും തമ്മിലുള്ള പ്രസ്താവന യുദ്ധം തുടരുന്നു. ഉണ്ണിയാടെൻറ പ്രസ്താവനകൾ ജാള്യം മറക്കാനാണെന്ന അരുണൻ എം.എൽ.എയുടെ പ്രസ്താവനക്ക് മറുപടിയുമായി ഉണ്ണിയാടൻ രംഗത്തെത്തി. യാഥാര്‍ഥ്യം ചൂണ്ടിക്കാണിക്കുമ്പോള്‍ സഹിഷ്ണുത കാണിക്കണമെന്നും വ്യക്തിപരമായി തന്നെ ആക്ഷേപിക്കാന്‍ ശ്രമിക്കുകയല്ല വേണ്ടതെന്നും തോമസ് ഉണ്ണിയാടന്‍ പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാറിെൻറ കാലത്ത് ഫണ്ട് അനുവദിച്ച് അതിലേക്ക് ഭരണാനുമതി ലഭിച്ചതാണ് ഠാണാ - കൂടല്‍മാണിക്യം ക്ഷേത്രം റോഡും, പുല്ലൂര്‍ അപകട വളവ് റോഡും. 2015-16 ബജറ്റില്‍ അംഗീകരിച്ചതാണ് മറ്റു മൂന്ന് റോഡുകൾ. ഇത് നിര്‍മാണോദ്ഘാടനം നടത്തിയവര്‍ വിസ്മരിക്കരുതെന്നാണ് താന്‍ ചൂണ്ടിക്കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചതിനാലാണ് ഈ പ്രവൃത്തികള്‍ക്ക് വകുപ്പ് തല സാങ്കേതികാനുമതി ലഭിച്ചതെന്നും ഇതംഗീകരിക്കാന്‍ എം.എൽ.എ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയെ തരം താഴ്ത്താന്‍ ശ്രമിക്കുന്നത് നാടിനോടുള്ള വഞ്ചനയാണെന്നും ഉണ്ണിയാടന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.