കടയടപ്പ് സമരം ജനജീവിതത്തെ ബാധിച്ചു കൊടുങ്ങല്ലൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടയടപ്പ് സമരം വ്യാപാര മേഖലയെ ബാധിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾ കടയടപ്പിൽ പങ്കാളികളായി. നഗരത്തിലും നാട്ടിൻപുറങ്ങളിലും ഹർത്താൽ പ്രതീതിയായിരുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ്കുമാർ വ്യാപാരികളെ അഭിനന്ദിച്ചു. ഏറിയാട് മേഖലയിലെ വ്യാപാരികൾ ജി.എസ്.ടി പഠനത്തിലായിരുന്നു. എറിയാട് സർവിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പഠനക്ലാസിന് തൃശൂർ നികുതിപഠന കേന്ദ്രം ഓഫിസർ പ്രശാന്ത് നായർ നേതൃത്വം നൽകി. ജമാൽ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.