ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു; ഗൃഹനാഥന് പൊള്ളലേറ്റു ചെന്ത്രാപ്പിന്നി: വീടിനുള്ളില്‍ ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് ഗൃഹനാഥന് പൊള്ളലേറ്റു. ചെന്ത്രാപ്പിന്നി പതിനേഴാം കല്ലിന് കിഴക്ക് പപ്പടം കോളനിയില്‍ കണ്ണാംകുളം ലിനോയ് വാടകക്ക് താമസിക്കുന്ന വീട്ടിൽ തിങ്കളാഴ്ച രാത്രി പത്തോടെയാണ് സംഭവം. ലിനോയിയും കുടുംബവും തിങ്കളാഴ്ച രാവിലെയാണ് ഇവിടേക്ക് താമസം മാറ്റിയത്. രാത്രി ഭക്ഷണം പാചകം ചെയ്യാന്‍ ഗ്യാസ് കത്തിച്ചപ്പോള്‍ തീ ആളിപ്പടരുകയായിരുന്നു. കെടുത്താന്‍ ശ്രമിക്കുന്നതിനിടെ ലിനോയിയുടെ കൈക്ക് പൊള്ളലേറ്റു. പിന്നീട് മതിലകം െപാലീസും ഫയര്‍ഫോഴ്സും എത്തിയാണ് തീയണച്ചത്. അടുക്കളയുടെ ജനല്‍പാളികള്‍ തീപിടിത്തത്തില്‍ ചാമ്പലായി. സംഭവസമയം ലിനോയിയുടെ ഭാര്യയും രണ്ട് മക്കളും വീടിനുള്ളില്‍ ഉണ്ടായിരുെന്നങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.