തൃശൂർ: വ്യാപാര സമുച്ചയത്തിെൻറ ലിഫ്റ്റിൽ അകപ്പെട്ട സ്ത്രീയെ രണ്ടുമണിക്കൂറിനുശേഷം ഫയർഫോഴ്സ് പുറത്തെത്തിച്ചു. പടിഞ്ഞാേറ കോട്ടയിലെ ഹായ ടവറിൽ ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. ചിറ്റിലപ്പിള്ളി സ്വദേശി കുന്നത്തുവീട്ടിൽ നന്ദിനിയാണ് (49) കുടുങ്ങിയത്. കെട്ടിടത്തിലെ ആറാം നിലയിലെത്തിയപ്പോൾ ലിഫ്റ്റ് പ്രവർത്തനം നിലച്ചു. നിലയിൽനിന്ന് താഴെയായതിനാൽ ടെക്നീഷ്യൻമാർക്കും ഇവരെ പുറത്തെത്തിക്കാനായില്ല. തുടർന്ന് ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫിസർ എ.എൽ. ലാസർ, അസി. ഓഫിസർ ബൽറാം ബാബു, ലീഡിങ് ഫയർമാൻ പോൾ, ഫയർമാൻമാരായ ലൈജു, ഷാജൻ, സന്തോഷ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.