' മാള: കെ.ആർ. മോഹനെൻറ വിയോഗം വ്യക്തിയുടേതെന്നതിലുപരി കാലഘട്ടത്തിലെ മൂല്യങ്ങളുടെ നഷ്്ടമാണെന്ന് കവി അൻവർ അലി പറഞ്ഞു. കുഴിക്കാട്ടുശ്ശേരി ഗ്രാമിക ഫിലിം സൊസൈറ്റി സംഘടിപ്പിച്ച കെ.ആർ.മോഹനൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂട്ടായ്മയുടെ സർഗാത്മകതയിൽ വിശ്വസിച്ചിരുന്ന കലാകാരനായിരുന്നു കെ.ആർ.മോഹനനെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡൻറ് തുമ്പൂർ ലോഹിതാക്ഷൻ അധ്യക്ഷത വഹിച്ചു. തിരക്കഥാകൃത്ത് പി.കെ.ഭരതൻ, ചലച്ചിത്ര അക്കാദമി മേഖലാ കോഓർഡിനേറ്റർ കെ.ജെ. റിജോയ്, സെക്രട്ടറി ഡോ.വി.പി. ജിഷ്ണു, ട്രഷറർ കെ.ജി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.