tck vtply2 വായനപക്ഷാചരണ സമാപനം തളിക്കുളത്ത്

ചാവക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സിലി​െൻറ ആഭിമുഖ്യത്തില്‍ വായനപക്ഷാചരണ സമാപനം തളിക്കുളത്ത് നടന്നു തളിക്കുളം: ചാവക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സിലി​െൻറ ആഭിമുഖ്യത്തില്‍ വായനപക്ഷാചരണ സമാപനം തളിക്കുളത്ത് നടന്നു. മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വായനപക്ഷാചരണം സംഘടിപ്പിച്ച മികച്ച സ്‌കൂളുകള്‍ക്കുള്ള പുരസ്‌കാരം ജില്ല പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ മഞ്ജുള അരുണന്‍ വിതരണം ചെയ്തു. താലൂക്കിലെ മികച്ച ഗ്രന്ഥശാല പ്രവര്‍ത്തകനുള്ള അവാര്‍ഡ് വാങ്ങിയ സി.വി. സുധാകരനെ തളിക്കുളം ബ്ലോക്ക് വൈസ് പ്രസിഡൻറ് ഇ.പി. ശശികുമാര്‍ ആദരിച്ചു. എൽ.പി വിഭാഗം വായനമത്സര വിജയികളെ തളിക്കുളം പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രജനി പുരസ്‌കാരം വിതരണം ചെയ്തു. തളിക്കുളം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.പി.കെ. സുഭാഷിതന്‍, ഐ.വി. ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡൻറ് എം.എസ്. വാസു അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സെക്രട്ടറി പി.വി. ദിലീപ് കുമാര്‍ സ്വാഗതം പറഞ്ഞു. വി.കല, ടി.ബി. ശാലിനി, വി.ഡി. നിയാഷ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.