വാടാനപ്പള്ളി:- തൃത്തല്ലൂർ ഗവ. ആശുപത്രിയോട് മാറി വരുന്ന ഭരണാധികാരികൾ തുടരുന്ന അവഗണനക്കെതിരെ പ്രതിഷേധം. തീരദേശ മേഖലയിലെ ചേറ്റുവ മുതൽ തളിക്കുളം വരെയുള്ള സാധാരണക്കാർ ചികിത്സ സഹായം തേടുന്ന ആശുപത്രിയിൽ രാത്രി ഡോക്ടർമാരില്ലാത്തത് ദുരിതമാണ്. സാധാരണക്കാർ സ്വാകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. മഴക്കാല രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ ഡോക്ടർമാരില്ലാത്തത് സ്ഥിതി ഗുരുതരമാക്കി. കാലങ്ങളായി ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ട് അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നതായി ആക്ഷേപമുണ്ട്. 24 മണിക്കൂർ ഡോക്ടർമാരുടെ സേവനം ഉറപ്പ് വരുത്തുക, കൂടുതൽ ഡോക്ടർമാരെ നിയമിക്കുക, ഒ.പി സമയം നീട്ടുക, ഫാർമസിയിൽ അധിക കൗണ്ടർ തുറക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് എസ്.ഡി.പി.െഎ വാടാനപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിക്ക് മുമ്പിൽ ധർണ നടത്തി. ജില്ല വൈസ് പ്രസിഡൻറ് ബി.കെ. ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. മണലൂർ നിയോജക മണ്ഡലം പ്രസിഡൻറ് ഫൈസൽ പാവറട്ടി, ഷാർജ ഇന്ത്യൻ സോഷ്യൽ ഫോറം ജില്ല കമ്മിറ്റി അംഗം നൗഷാദ് ഹമീദ്, പഞ്ചായത്ത് പ്രസിഡൻറ് സുഹൈൽ വാടാനപ്പള്ളി, സെക്രട്ടറി ഷെക്കീർ ഷംസുദ്ദീൻ, ഭാരവാഹികളായ അനീസ് ,ഷെഹീർ, യൂനസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.