ശീട്ടുകളി; എട്ടുപേര്‍ അറസ്​റ്റില്‍

പുന്നയൂര്‍ക്കുളം: മാവിന്‍ചുവട് വാടക ക്വാട്ടേഴ്‌സില്‍ പണം െവച്ച് ശീട്ടുകളിച്ച ആറുപേരെ വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പുന്നൂക്കാവ് സ്വദേശികളായ കരുമത്തില്‍ രാഗേഷ് (40), തൃപ്പറ്റ് അച്ചാട്ടയില്‍ ജമാല്‍ (48), പണ്ടാരത്തില്‍ സൈഫുദ്ദീന്‍ (41), തറയില്‍ സൈനുദ്ദീന്‍ (37), മുടവത്തേല്‍ കമറുദ്ദീന്‍ (55), ചങ്ങണ്ടത്ത് നസീര്‍ (40) എന്നിവരെയാണ് എസ്‌.ഐ അനന്തകൃഷ്ണന്‍, അഡീഷനല്‍ എസ്‌.ഐ പി.ടി. ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്ന് 12,500 രൂപ കണ്ടെടുത്തു. അകലാട് മൊയ്തീന്‍ പള്ളി ബീച്ചില്‍ പണം വച്ച് ശീട്ടുകളിച്ച പുന്നയൂര്‍ പണിക്കവീട്ടില്‍ ഹംസ, രായിന്‍മരക്കാര്‍ വീട്ടില്‍ അന്‍സാര്‍ എന്നിവരെ 1310 രൂപ സഹിതം അറസ്റ്റ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.