ഗുരുവായൂരിലെ മദ്യശാലയോട്​ ഹൈകോടതി, കടക്ക്​ പ​ുറത്ത്​

ഗുരുവായൂര്‍: നഗരസഭ ലൈസൻസ് നൽകാത്ത മദ്യശാല പ്രവർത്തിക്കരുതെന്ന ഹൈകോടതി ഉത്തരവിനെ തുടർന്ന് ബിവറേജസ് കോർപറേഷ​െൻറ മദ്യശാല പൂട്ടി. മദ്യ വിൽപനശാല പ്രവർത്തനം തുടങ്ങിയ ദിവസം മുതൽ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിയ സമരം ഇതോടെ അവസാനിപ്പിച്ചു. ജനകീയ പ്രക്ഷോഭത്തെ തുടർന്ന് മദ്യശാലക്ക് സംരക്ഷണം ആവശ്യപ്പെട്ട് ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയാണ് ബിവറേജസ് കോർപറേഷന് തിരിച്ചടിയായത്. അപകടകരവും അപായ സാധ്യതയുള്ളതുമായ കച്ചവടങ്ങൾക്ക് നൽകേണ്ട ഡി ആൻഡ് ഒ ലൈസൻസ് നഗരസഭ നിഷേധിച്ച സ്ഥാപനം തുടരാൻ പാടിെല്ലന്നായിരുന്നു ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധി. ഞായറാഴ്ച രാവിലെ മുതൽ മദ്യശാല ഉപരോധിക്കുമെന്ന് സമരക്കാർ പ്രഖ്യാപിച്ചിരുന്നു. രാവിലെ 9.30ന് സ്ത്രീകൾ അടക്കമുള്ളവർ ഉപരോധം ആരംഭിച്ചപ്പോൾ സ്ഥലത്തെത്തിയ ഗുരുവായൂർ സി.ഐ ഇ. ബാലകൃഷ്ണന് സമര സമിതിക്കാർ കോടതി ഉത്തരവി​െൻറ പകർപ്പ് നൽകി. ഇതേ തുടർന്ന് വിൽപനശാല തുറക്കരുതെന്ന് സി.ഐ ബിവറേജസ് കോർപറേഷൻ ഉദ്യോഗസ്ഥരോട് നിർദേശിച്ചു. കോടതി ഉത്തരവി​െൻറ അടിസ്ഥാനത്തിൽ മദ്യശാല പൂട്ടിയതായി സി.ഐ പ്രഖ്യാപിച്ചതോടെ മുദ്രാവാക്യം വിളികളും ആഘോഷവുമായി. 75 ദിവസം നീണ്ട സമരത്തിന് ശുഭാന്ത്യമായതോടെ മധുര വിതരണവും പടക്കം പൊട്ടിക്കലും നടന്നു. ആഹ്ലാദപ്രകടനത്തിൽ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ അണിനിരന്നു. മദ്യശാല അടച്ചതി​െൻറ പശ്ചാത്തലത്തിൽ സമരങ്ങളെല്ലാം നിർത്തിയെന്ന പ്രഖ്യാപനവുമുണ്ടായി. ജനകീയ സമരസമിതി ചെയർമാൻ റഷീദ് കുന്നിക്കൽ, എ.പി. ബാബു, ആേൻറാ തോമസ്, കെ.ടി. ബാലൻ, ആർ.എ. അബൂബക്കർ, എ.ടി. സ്റ്റീഫൻ, വി.എം. ഹുസൈൻ, പി.ഐ. ലാസർ, ആർ.യു. ശിഹാബ്, ജോയ് ചെറിയാൻ, പി.കെ. ജമാലുദ്ദീൻ എന്നിവർ സംസാരിച്ചു. ജോഷി ജോസഫ്, ജലീൽ പണിക്കവീട്ടിൽ, ബഷീർ പൂക്കോട്, അബ്ദുല്ലമോൻ, കെ.ആർ. ചന്ദ്രൻ, ബാലൻ തിരുവെങ്കിടം, സി.സി. റാഫേൽ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. രണ്ട് ഹൈസ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപമാണ് മദ്യശാല പ്രവർത്തിച്ചിരുന്നത്. മദ്യശാല കെട്ടിടം നിർമാണ ചട്ടങ്ങൾ ലംഘിച്ചതി​െൻറ പേരിൽ നടപടി നേരിട്ടിരുന്നു. മദ്യശാലക്കെതിരെ ഹർത്താൽ, നഗരസഭ ഓഫിസ് മാർച്ച്, ഉപരോധം തുടങ്ങിയ സമരങ്ങളെല്ലാം നടന്നു. വിൽപന കേന്ദ്രം ക്രമസമാധാന പ്രശ്നത്തിന് ഇടയാക്കുമെന്ന് പൊലീസ് റിപ്പോർട്ട് ചെയ്തിരുന്നു. ഡി ആൻഡ് ഒ ലൈസൻസിനായ ബിവറേജസ് കോർപറേഷൻ നൽകിയ അപേക്ഷ നഗരസഭ തള്ളിയതാണ് സമരത്തിന് വഴിത്തിരിവായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.