തൃശൂർ: കേരള പി.എസ്.സി എംപ്ലോയീസ് യൂനിയൻ സംസ്ഥാന സമ്മേളനം തൃശൂരിൽ തുടങ്ങി. മുൻ സ്പീക്കർ കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഹിന്ദു രാഷ്ട്രമെന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ നയിക്കുന്ന കേന്ദ്ര സർക്കാർ താലിബാൻ മോഡലായി പ്രവർത്തിക്കുകയാണെന്ന് രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡൻറ് എസ്. ജയകുമാർ അധ്യക്ഷത വഹിച്ചു. എൻ.ജി.ഒ യൂനിയൻ ജനറൽ സെക്രട്ടറി ടി.സി. മാത്തുകുട്ടി, കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ.കെ. രാജൻ, കെ.ജി.ഒ.എ ജനറൽ സെക്രട്ടറി ടി.എസ്. രഘുലാൽ, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ.എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് പ്രസിഡൻറ് വി. ശ്രീകുമാർ, കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എസ്. ബിജുക്കുട്ടൻ, കെ.എം.സി.എസ്.യു ജനറൽ സെക്രട്ടറി കെ.കെ. ശശികുമാർ, കോൺഫെഡറേഷൻ ഓഫ് യൂനി. എംപ്ലോയീസ് ഓർഗനൈസേഷൻസ് ജനറൽ സെക്രട്ടറി ഹരിലാൽ, ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂനിയൻ കേരള സർക്കിൾ പ്രസിഡൻറ് എ.വി. കുര്യാക്കോസ്, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡി.ഡി. ഗോഡ്ഫ്രീ, ഗവ. നഴ്സസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് സി.ടി. നുസൈബ, എ.കെ.ജി.സി.ടി സംസ്ഥാന സമിതിയംഗം ഡോ. സി.സി ബാബു, എ.കെ.പി.സി.ടി.എ സംസ്ഥാന വൈസ് പ്രസിഡൻറ് പി.കെ. കുശലകുമാരി, കെ.ഡബ്ല്യു.ഇ.യു സെക്രട്ടറി കെ.ടി. മൊയ്തീൻകുട്ടി, സി.വി. മനോജ്കുമാർ, എം. ഷാജഹാൻ എന്നിവർ സംസാരിച്ചു. ഉച്ചകഴിഞ്ഞ് ട്രേഡ് യൂനിയൻ സമ്മേളനത്തിൽ 'ഇടതുപക്ഷ സർക്കാറും ബദൽ നയങ്ങളും' എന്ന വിഷയത്തിലുള്ള സെമിനാർ മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച പ്രതിനിധി സമ്മേളനം തുടരും. സംഘടനാ റിപ്പോർട്ട് അവതരണവും 'കാര്യക്ഷമമായ സിവിൽ സർവിസിൽ പി.എസ്.സിയുടെ' പങ്ക് എന്ന വിഷയത്തിൽ സെമിനാറും നടക്കും. മന്ത്രി പ്രഫ.സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. റിപ്പോർട്ടിൽ ചർച്ചയും മറുപടിയും ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.