മദ്യവിരുദ്ധ ജനകീയ മുന്നണി സത്യഗ്രഹം അഞ്ചുമുതൽ

തൃശൂർ: മദ്യം നിരോധിക്കാനുള്ള തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം നിലനിർത്തുക, അട്ടിമറി ഒാർഡിനൻസ് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മദ്യവിരുദ്ധ ജനകീയ മുന്നണി ഇൗമാസം അഞ്ചുമുതൽ സെക്രേട്ടറിയറ്റിന് മുന്നിൽ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങുമെന്ന് വൈസ് ചെയർമാൻ സി.സി. സാജൻ അറിയിച്ചു. വൈകീട്ട് നാലിന് ആർച്ച് ബിഷപ് സൂസൈപാക്യം ഉദ്ഘാടനം ചെയ്യും. സുഗതകുമാരി, പാളയം ഇമാം ശുഹൈബ് മൗലവി, ബിഷപ് ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ് തുടങ്ങിയവർ പെങ്കടുക്കും. ഏഴിന് നിയമസഭാ സമ്മേളനം തുടങ്ങുന്ന സാഹചര്യത്തിലാണ് സമരസമിതി ജനറൽ കൺവീനർ ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ, വർക്കിങ് ചെയർമാൻ വർഗീസ് മുഴുത്തേറ്റ് എന്നിവരുടെ നേതൃത്വത്തിൽ സത്യഗ്രഹം തുടങ്ങുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.