പൂരത്തിന്​ പ​ക​രം വെ​ക്കാ​നാ​കാ​ത്ത ത​ല​യെ​ടു​പ്പ്​

തൃശൂർ: തലയെടുപ്പുകൊണ്ട് പുകൾപെറ്റതും പൂരപ്രേമികൾക്ക് ചിരപരിചിതരുമായ ഗജകേസരികൾക്ക് പകരം പുതുമുഖങ്ങൾ അരങ്ങുവാഴുന്ന പൂരമാവും ഇക്കുറി. പേക്ഷ, പൂരത്തിെൻറ ജീവാത്മാവും പരമാത്മാവുമായ ഒരു തലയെടുപ്പിന് മാത്രം പകരക്കാരനാവാൻ പുതുമുഖമുണ്ടാവില്ല-ആന ഡേവീസ് എന്ന ചിറ്റിലപ്പിള്ളി ഡേവീസ് ആണ് പകരം വെക്കാനാവാത്ത ആ തലയെടുപ്പ്. ഫെബ്രുവരി അഞ്ചിനാണ് ഡേവീസ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. തിരുവമ്പാടി നടയിൽനിന്ന് തുടങ്ങുന്ന ആന ഡേവീസിെൻറ സാധാരണ ദിവസം, പൂരനാളിൽ തിരക്കോടുതിരക്കാവും. ദേവസ്വം അംഗങ്ങൾപോലും ഡേവീസിനെ മത്സരിച്ച് വിളിക്കും. തങ്ങേളക്കാൾ ഭംഗിയോടെയും വ്യക്തതയോടെയും ഡേവീസ് നോക്കി നടത്തിയിരുന്നുവെന്നതും നഷ്ടം തിരുവമ്പാടിക്കും തൃശൂർ പൂരത്തിനും നികത്താനാവാത്തതാണെന്നുമാണ് തിരുവമ്പാടി ദേവസ്വം അധികൃതരുടെ വിശദീകരണം. പൂരക്കാലമായാൽ ഊണും ഉറക്കവുമൊഴിഞ്ഞ് ഡേവീസ് തിരുവമ്പാടിയിലുണ്ടാവും. ആനകളുടെ പട്ടിക തയാറാക്കിയിരുന്നത് പലപ്പോഴും ഡേവീസായിരുന്നു. ഇത്തവണ പാറമേക്കാവ് വിഭാഗത്തിന് പത്മനാഭനും തിരുവമ്പാടി വിഭാഗത്തിന് ശിവസുന്ദറുമാണ് കോലമേന്തുന്നത്. കഴിഞ്ഞ വർഷത്തെ പൂരത്തിൽ പങ്കെടുത്തിരുന്ന എട്ടോളം ആനകൾ െചരിഞ്ഞു. ഇതോടൊപ്പം 20ഓളം ആനകളും നീരിലാണ്. അതു കൊണ്ടുതന്നെ പുതുമുഖങ്ങളാണ് ഇത്തവണ പൂരച്ചന്തത്തിെൻറ താരമാവുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.