സർഗാത്മക ചിത്രം
തൃശൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിൽ യു.ഡി.എഫ് തരംഗം ആഞ്ഞടിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്.
പത്ത് വർഷത്തെ ദുരന്തപൂർണമായ ഭരണത്തിന് അന്ത്യം കുറിക്കാൻ ജനം തയാറെടുത്തിരിക്കുകയാണ്. രൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ, ക്രമസമാധന തകർച്ച, സാമ്പത്തിക തകർച്ച, വന്യജീവി സംഘർഷങ്ങൾ, ക്ഷേമപ്രവർത്തനങ്ങളിലെ അലംഭാവം, വിശ്വാസങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റം തുടങ്ങിയ ദുരിതങ്ങളിൽനിന്ന് രക്ഷനേടാൻ ജനം യു.ഡി.എഫിന് അനുകൂലമായി വിധിയെഴുതും.
കഴിഞ്ഞ കാലങ്ങളിലേക്കാൾ വലിയ ഐക്യത്തോടെയാണ് യു.ഡി.എഫ് ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ നയിച്ചത്. മാധ്യമ സർവേകൾ അസ്ഥാനത്താക്കുന്ന സമാനതകളില്ലാത്ത വിജയമായിരിക്കും യു.ഡി.എഫ് ജില്ലയിൽ കൈവരിക്കുക. പല മണ്ഡലങ്ങളിലും അത്ഭുതങ്ങൾ സൃഷ്ടിക്കും.
മേയ് നാലിന് യു.ഡി.എഫിന്റെ തൃശൂർ പൂരമായിരിക്കുമെന്നും അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു.
വാർത്തസമ്മേളനത്തിൽ യു.ഡി.എഫ് ജില്ല ചെയർമാൻ ടി.വി. ചന്ദ്രമോഹൻ, നേതാക്കളായ സി.എ. മുഹമ്മദ് റഷീദ്, സി.വി. കുര്യാക്കോസ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.