തൃശൂരിൽ മോ​ദി വ​ന്ന് പോ​യ​തൊ​ഴി​ച്ചാ​ൽ എ​ൽ.​ഡി.​എ​ഫും യു.​ഡി.​എ​ഫും ത​മ്മി​ലാ​ണ് ഇ​ക്കു​റി​യും മ​ത്സ​രം

തൃശൂർ: അ​ന്തി​മ​വ​ട്ട പ്ര​ചാ​ര​ണ​ങ്ങ​ൾ അ​വ​സാ​നി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ശേ​ഷി​ക്കെ ക​ടു​ത്ത മ​ത്സ​ര​ത്തി​നാ​ണ് ജി​ല്ല സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത്. ന​രേ​ന്ദ്ര മോ​ദി വ​ന്ന് പോ​യ​തൊ​ഴി​ച്ചാ​ൽ എ​ൽ.​ഡി.​എ​ഫും യു.​ഡി.​എ​ഫും ത​മ്മി​ലാ​ണ് ഇ​ക്കു​റി​യും മ​ത്സ​രം. ലോ​ക്സ​ഭ​യി​ലെ പോ​രാ​ട്ട വീ​ര്യ​മൊ​ന്നും ബി.​ജെ.​പി​യി​ൽ കാ​ണാ​നി​ല്ല. തൃ​ശൂ​രി​ൽ മാ​ത്ര​മാ​ണ് അ​തി​ന് വ്യ​ത്യാ​സം. ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി പ​ത്മ​ജ പ്ര​ചാ​ര​ണ​ത്തി​ൽ ഇ​ട​തു -വ​ല​തു മു​ന്ന​ണി​ക​ൾ​ക്കൊ​പ്പ​മു​ണ്ട്.

2021ൽ 13 ​മ​ണ്ഡ​ല​ങ്ങ​ളി​ൽ ഒ​രി​ട​ത്തു​മാ​ത്ര​മാ​ണ് യു.​ഡി.​എ​ഫ് വി​ജ​യി​ച്ച​ത്. ചാ​ല​ക്കു​ടി. എ​ൽ.​ഡി.​എ​ഫ് -12. അ​ൽ​പം ക്ഷീ​ണ​മു​ണ്ടാ​യാ​ലും ജി​ല്ല ഇ​ട​ത്തോ​ട്ടു​ത​ന്നെ​യാ​ണ് അ​വ​സാ​ന​വ​ട്ട ചാ​യ്‍വ് പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, യു.​ഡി.​എ​ഫ് സ്ഥി​തി മെ​ച്ച​പ്പെ​ടു​ത്തും. ലോ​ക്സ​ഭ​യി​ൽ തെ​ളി​യി​ച്ച ക​രു​ത്തി​ന്റെ തു​ട​ർ​ച്ച എ​ൻ.​ഡി.​എ അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ട്.

അ​ഞ്ച് -എ​ട്ട് സീ​റ്റു​ക​ളി​ൽ വി​ജ​യി​ക്കു​മെ​ന്നാ​ണ് യു.​ഡി.​എ​ഫ് അ​വ​കാ​ശ​വാ​ദം. തൃ​ശൂ​ർ, മ​ണ​ലൂ​ർ, ചാ​ല​ക്കു​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ ജ​യം ഉ​റ​പ്പി​ക്കു​ന്നു. മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ൾ അ​നു​കൂ​ല​മെ​ന്നും അ​വ​ർ ക​രു​തു​ന്നു. ഒ​ല്ലൂ​ർ, പു​തു​ക്കാ​ട്, ​കൊ​ടു​ങ്ങ​ല്ലൂ​ർ, കു​ന്നം​കു​ളം, വ​ട​ക്കാ​ഞ്ചേ​രി, ഗു​രു​വാ​യൂ​ർ, ക​യ്പ​മം​ഗ​ലം, ചേ​ല​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ന​ത്ത മ​ത്സ​ര​മു​ണ്ടെ​ങ്കി​ലും എ​ൽ.​ഡി.​എ​ഫി​നാ​ണ് മേ​ൽ​ക്കൈ. ത​ദ്ദേ​ശ​ത്തി​ലെ വോ​ട്ടു പ്ര​കാ​രം എ​ൽ.​ഡി.​എ​ഫ് -11, യു.​ഡി.​എ​ഫ് -ര​ണ്ട് എ​ന്ന​താ​ണ് സീ​റ്റു​നി​ല.

Tags:    
News Summary - Politics in Thrissur district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.