ചേ​ല​ക്ക​ര മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ശി​വ​ൻ വീ​ട്ടി​ക്കു​ന്ന് പ്ര​ചാ​ര​ണ​ത്തി​നി​ടെ വോ​ട്ട​ർ​മാ​ർ​ക്കൊ​പ്പം

ചേ​ല​ക്ക​ര കൊ​ടു​ങ്കാ​റ്റി​ൽ ചെ​ങ്കോ​ട്ട കു​ലു​ങ്ങു​മോ?

കൊ​ടു​ങ്കാ​റ്റി​ലും കു​ലു​ങ്ങാ​ത്ത ഇ​ട​തു മ​ണ്ഡ​ലം എ​ന്നാ​ണ് ചേ​ല​ക്ക​ര അ​റി​യ​പ്പെ​ടു​ന്ന​ത്. ഇ​ട​തു​വി​രു​ദ്ധ ത​രം​ഗ​മ‍ു​ണ്ടാ​യ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ പോ​ലും ചേ​ല​ക്ക​ര എ​ൽ.​ഡി.​എ​ഫി​ൽ ഉ​റ​ച്ചു നി​ന്നി​ട്ടു​ണ്ട്. അ​തി​നാ​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന്റെ ചെ​ങ്കോ​ട്ട​യാ​ണ് ചേ​ല​ക്ക​ര​യെ​ന്നാ​ണ് എ​ൽ.​ഡി.​എ​ഫ് പ്ര​ചാ​ര​ണം.

ന​ല്ല രീ​തി​യി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി​യി​ട്ടും ക​ഴി​ഞ്ഞ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചേ​ല​ക്ക​ര പി​ടി​ക്കാ​ൻ കോ​ൺ​ഗ്ര​സി​ന് ക​ഴി​ഞ്ഞി​ല്ല. എം.​എ​ൽ.​എ.​യെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ചേ​ല​ക്ക​ര​ക്കാ​ർ ഒ​ന്ന​ര വ​ർ​ഷ​ത്തി​നി​ടെ ഒ​രി​ക്ക​ൽ​ക്കൂ​ടി പോ​ളി​ങ്‌ ബൂ​ത്തി​ലെ​ത്തു​ക​യാ​ണ്.

2024ലെ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​ജ​യി യു.​ആ​ർ. പ്ര​ദീ​പ് ത​ന്നെ​യാ​ണ് എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി. ലീ​ഗ് സ്വ​ത​ന്ത്ര​നെ നി​ർ​ത്തി​യാ​ണ് ഇ​ത്ത​വ​ണ യു.​ഡി.​എ​ഫ് മ​ത്സ​രം. കോ​ൺ​ഗ്ര​സ് നേ​താ​വും യു​വാ​വു​മാ​യ ശി​വ​ൻ വീ​ട്ടി​ക്കു​ന്നാ​ണ് സ്ഥാ​നാ​ർ​ഥി. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 33,000 വോ​ട്ട് നേ​ടി വ​ൻ മു​ന്നേ​റ്റം ന​ട​ത്തി​യ കെ. ​ബാ​ല​കൃ​ഷ്‌​ണ​ൻ ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണ​യും എ​ൻ.​ഡി.​എ സ്‌​ഥാ​നാ​ർ​ഥി. 2024ലെ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ൾ​പ്പെ​ടെ അ​ടു​ത്തി​ടെ ന​ട​ന്ന ഏ​ഴ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും വി​ജ​യ​ക്കൊ​ടി പാ​റി​ച്ച​താ​ണ് എ​ൽ.​ഡി.​എ​ഫി​ന്റെ ആ​ത്മ​വി​ശ്വാ​സം. ര​ണ്ടു ത​വ​ണ മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യം നേ​ടി​യ പ്ര​ദീ​പി​ന് ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണ​യും അ​വ​സ​ര​മെ​ന്നാ​ണ് എ​ൽ.​ഡി.​എ​ഫ് പ്ര​ചാ​ര​ണം.

ഇ​ട​തു​പ​ക്ഷ സ​ര്‍ക്കാ​റി​ന്റെ ന​യ​ങ്ങ​ളും വി​ക​സ​ന​വു​മെ​ല്ലാം അ​തി​ല്‍ ക​ട​ന്നു​വ​രു​ന്നു. ചേ​ല​ക്ക​ര​ക്ക് പ​ക​രം വെ​ക്കാ​നി​ല്ലാ​ത്ത നാ​യ​ക​നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് പ്ര​ദീ​പ്. ഇ​ട​തു ഭ​ര​ണ​കാ​ല​ത്ത് ചേ​ല​ക്ക​ര​യി​ൽ എ​ല്ലാ മേ​ഖ​ല​യി​ലും മാ​റ്റം വ​ന്നു. ചേ​ല​ക്ക​ര​യി​ൽ ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം ഇ​ല്ലെ​ന്നും അ​വ​ർ പ​റ​യു​ന്നു.

2016-21 കാ​ല​ഘ​ട്ട​ത്തി​ൽ എം.​എ​ൽ.​എ ആ​യ​പ്പോ​ഴും ഇ​പ്പോ​ഴും പ്ര​ദീ​പ് നി​ല​നി​ർ​ത്തു​ന്ന ജ​ന​കീ​യ​ത നി​ഷ്പ​ക്ഷ വോ​ട്ടു​ക​ളെ​യും ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​ക്കു​മെ​ന്ന് എ​ൽ.​ഡി.​എ​ഫ് ക​രു​തു​ന്നു.

‘ചേ​ല​ക്ക​ര​യു​ടെ ചേ​ലാ​യി ന​മ്മു​ടെ ശി​വ​ൻ’ എ​ന്നാ​ണ് യു.​ഡി.​എ​ഫ് പ്ര​ചാ​ര​ണം. ശി​വ​ൻ വീ​ട്ടി​ക്കു​ന്നി​ന് ഒ​ര​വ​സ​രം ന​ൽ​കി​യാ​ൽ പു​തു ചേ​ല​ക്ക​ര​യു​ടെ മാ​റ്റ​ങ്ങ​ൾ​ക്കു​ള്ള തു​ട​ക്ക​മാ​വു​മെ​ന്നും യു.​ഡി.​എ​ഫ് പ​റ​യു​ന്നു. ആ​വ​നാ​ഴി​യി​ലെ അ​വ​സാ​ന അ​സ്ത്ര​വും പു​റ​ത്തെ​ടു​ത്താ​ണ് ഇ​ത്ത​വ​ണ ചേ​ല​ക്ക​ര പി​ടി​ക്കാ​ൻ യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

2021ൽ ​കെ. രാ​ധാ​കൃ​ഷ്ണ​ൻ നേ​ടി​യ 39,400 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ന് ഏ​റെ പി​ന്നി​ലാ​ണെ​ങ്കി​ലും 12,000ത്തി​ല​ധി​കം വോ​ട്ടി​നാ​ണ് പ്ര​ദീ​പ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച​ത്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ന്ന​ണി​ക​ൾ ത​മ്മി​ലെ വ്യ​ത്യാ​സം വീ​ണ്ടും കു​റ​ഞ്ഞു. ഇ​ത് യു.​ഡി.​എ​ഫി​ന് പ്ര​തീ​ക്ഷ ന​​ൽ​കു​ന്നു. യു.​ഡി.​എ​ഫി​ന്റെ സ്വ​പ്ന​ങ്ങ​ൾ​ക്ക് ക​നം​വെ​ക്കു​ന്ന​ത് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ണ​ക്കു​ക​ളാ​ണ്.

കു​ടി​വെ​ള്ള​ത്തി​നും ടൂ​റി​സ​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കി​യു​ള്ള വി​ക​സ​ന​ങ്ങ​ൾ​ക്ക് മു​ൻ​തൂ​ക്കം ന​ൽ​കു​മെ​ന്നാ​ണ് ശി​വ​ൻ വീ​ട്ടി​ക്കു​ന്നി​ന്റെ പ്ര​ഖ്യാ​പ​നം. ക​ഴി​ഞ്ഞ മൂ​ന്ന് പ​തി​റ്റാ​ണ്ടി​ന്റെ വി​ക​സ​ന മു​ര​ടി​പ്പി​ന് പ​രി​ഹാ​രം കാ​ണു​മെ​ന്നും ഉ​റ​പ്പ് ന​ൽ​കു​ന്നു.

ചേ​ല​ക്ക​ര​യി​ല്‍ തൃ​ശൂ​ര്‍ ആ​വ​ര്‍ത്തി​ക്കു​മെ​ന്നാ​ണ് എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി കെ. ​ബാ​ല​കൃ​ഷ്ണ​ന്‍ പ​റ​യു​ന്ന​ത്. കേ​ര​ള​ത്തി​ന് പു​റ​ത്ത് ഒ​രു​മി​ച്ച് നി​ല്‍ക്കു​ന്ന​വ​ര്‍ ഇ​വി​ടെ ഡീ​ലെ​ന്ന് ആ​രോ​പി​ക്കു​ന്നു. ചേ​ല​ക്ക​ര​യി​ല്‍ ബി.​ജെ.​പി​ക്ക് കൃ​ത്യ​മാ​യ പ്ലാ​ന്‍ ഉ​ണ്ട്. എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും പി​ന്തു​ണ​യു​ണ്ടെ​ന്നും ബാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

പൊ​ള്ളു​ന്ന വെ​യി​ലി​ലും പ്ര​ചാ​ര​ണ​ത്തി​ൽ മു​ന്നി​ലെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ. ഇ​ത്ത​വ​ണ ചേ​ല​ക്ക​ര ഇ​ട​തു സ്വ​ഭാ​വം മാ​റ്റു​മോ​യെ​ന്ന് ക​ണ്ട​റി​യ​ണം.

Tags:    
News Summary - Will the Red Fort shake in a storm?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.